സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ ഇനി ഉപ്പളയിൽ
കുമ്പള: സംസ്ഥാനത്തെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് കേന്ദ്രമായ ഷെയ്ക്ക് സായിദ് ഡയാലിസിസ് സെൻ്ററിന് നവംബർ 14 ന് ഉപ്പളയിൽ തറക്കല്ലിടുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉച്ചയ്ക്ക് 12ന് ഉപ്പള വ്യാപാരഭവനിൽ വച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ശിലാസ്ഥാപനം നിർവഹിക്കും. ഷെയ്ക്ക് സായിദ് ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി കൂക്കൾ ബാലകൃഷ്ണൻ അധ്യക്ഷനാകും. 60 മെഷീനുകൾ അടങ്ങുന്ന 20,000 ചതുരശ്രഅടിയിൽ നിർമിക്കുന്ന ഡയാലിസിസ് സെൻ്റർ കേരളത്തിലെ നിലവിലെ ഏറ്റവും വലിയ സൗജന്യ ഡയാലിസിസ് കേന്ദ്രമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനായി ഉപ്പള മണിമുണ്ടയിൽ ഒന്നര ഏക്കർ സ്ഥലം ലഭ്യമാക്കിയതായും ഭാരവാഹികൾ പറഞ്ഞു. ഹാദി തങ്ങൾ മൊഗ്രാൽ, യോഗാനന്ദ സ്വരസ്വതി സ്വാമിജി, റവ.ഫാദർ എഡ്വിൻ ഫ്രാൻസിസ് പിൻാ തുടങ്ങിയ മതനേതാക്കളും എം.എൽ.എമാരായ എ.കെ.എം അഷ്റഫ്, എൻ.എ.നെല്ലിക്കുന്ന്, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീചർ,പഞ്ചായത്ത് പ്രസിഡന്റുമാരായ റുബീന നൗഫൽ, ജീൻ ലവിന മൊന്തേരോ, യു.പി താഹിറ, പൗര പ്രമുഖരായ സദാശിവ ഷെട്ടി കുളൂർ, കരീം സിറ്റി ഗോൾഡ്, യു.കെ യൂസഫ് എന്നിവർ സംബന്ധിക്കും.
വാർത്ത സമ്മേളനത്തിൽ കൂക്കൾ ബാലകൃഷ്ണൻ, മാനേജിങ് ട്രസ്റ്റികളായ കെ.എഫ് ഇഖ്ബാൽ, ഇർഫാന ഇയ്ബാൽ, കോ- ഓർഡിനേറ്റർമാരായ മഹമൂദ് കൈക്കമ്പ, എനീഫ് സീതാംങ്കോളി എന്നിവർ സംബന്ധിച്ചു.