ഉപ്പള സ്വദേശി അഡ്വ: അബ്ദുൽ കരീം പൂനയെ കോൺഗ്രസ് സൗത്ത് ഇന്ത്യൻ സെൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു
മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പുതുതായി രൂപ വത്കരിച്ച സൗത്ത് ഇന്ത്യൻ സെല്ലിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ഉപ്പള സ്വദേശിയെ തെരഞ്ഞടുത്തു. മംഗൽപാടി പെരിങ്കടി സ്വദേശി അബ്ദുൽ കരീം പൂനയെയാണ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
അഡ്വക്കറ്റ് അബ്ദുൽ കരീം മികച്ച സാമൂഹ്യ പ്രവർത്തകനും മംഗൽപാടി ജനകീയവേദി ചെയർമാനും പുണെ കേരള മുസ്‌ലിം ജമാഅത്ത് ജനറൽസെക്രട്ടറി,പൂന മൈനോറിറ്റി ലീഗൽ സെൽ മെമ്പർ,പൂന മലയാളി യുത്ത് ഫെഡറേഷൻ സെക്രട്ടറി , പിംപ്രി ചിൻച്വാട് ജൂലൂസ് കമ്മിറ്റി ,പൂന പൊസോട്ട് ജമാഅത്ത് കമ്മിറ്റി തുടങ്ങിയ നിരവധി സംഘടനകളിൽ ഉപദേശകസമിതി അംഗമായും പ്രവർത്തിക്കുന്നു.
പൂനെയിൽ അഡ്വക്കറ്റായി സേവനം ചെയ്യുന്ന അബ്ദുൽ കരീം എജെഐ പാറക്കട്ട മലയാളം സ്കൂള്ളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും നിയമ പഠനത്തിൽ ബിരുദവും ബിരുദാനന്ത ബിരുദം പുണെ യൂണിവേസിയിൽ പഠനം പൂർത്തിയാക്കിയത്.
പരേതനായ പെരിങ്കടി പൂന മാളിക മുഹമ്മദ് ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ ചട്ടഞ്ചാൽ സ്വദേശിനി റജുല മൂന്ന് മക്കളുമൊത്തൂ വർഷങ്ങളായി പൂന പിം പ്രിയിലാണ് താമസം.
സംസ്ഥാന കമ്മിറ്റയിലേക്ക് തിരഞ്ഞെടതടിൽ പൂനാ മലയാളികൾ ആഹ്ളാദത്തിലാണ് .
വരുന്ന നിയമ സഭ തെരെഞ്ഞെടുപ്പിൽ അഡ്വക്കേറ്റിന്റെ നിയമനം കോൺഗ്‌സിന്ന് ഉപകാരപ്പെടും എന്ന് പ്രവർത്തകർ പ്രത്യാശിക്കുന്നു.