ഉപ്പള മേഖല സംയുക്ത ജമാഅത്തിന് പുതിയ ഭാരവാഹികൾ
ഉപ്പള : വിശുദ്ധ ദീനുൽ ഇസ്ലാമിൻ്റെ ആശയാദർശങ്ങൾ അതിൻ്റെ തനിമയോടെ നിലനിർത്തുന്നതിനും വർധിച്ചു വരുന്ന അനാചാരങ്ങൾ, ധൂർത്ത് തുടങ്ങിയവയെ കുറിച്ച് എല്ലാ മഹല്ലുകളിലും അവബോധം സൃഷടിക്കുന്നതിനും
രൂപീകൃതമായ ഉപ്പള മേഖല സംയുക്ത ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കപ്പെട്ടു.
ബേക്കൂർ നൂറുൽ ഹുദ മദ്രസയിലെ വിമിൻസ് ശരീഅത്ത് കോളേജ് ഹാളിൽ വെച്ച് ചേരാൽ സിറാജുദ്ദീൻ ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാസർഗോഡ് സംയുക്ത ഖാളിയും സമസ്ത ജനറൽ സെക്രട്ടറിയുമായ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ടി.എ മൂസ സ്വാഗതം പറഞ്ഞു. മാലിക് ദിനാർ ഖത്വീബ് അബ്ദുൽ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് തലങ്ങളിൽ ത്വലാഖ്, ഫസ്ഖ്, ഖുൽഅ് തുടങ്ങിയ വിഷയങ്ങൾ കൃത്യമായി പഠന വിധേയമാക്കാനും, ലഹരിയുമായി ബന്ധപ്പട്ട ജീർണതകൾക്കെതിരെ മഹല്ലുകൾ ഉണർന്ന് പ്രവർത്തിക്കാനും അദ്ദേഹം ഉണർത്തി. ജില്ലാ മുശാവറ അംഗം
അബ്ദുൽ മജീദ് ദാരിമി പൈവെളികെ ആശംസ നേർന്നു. പുതിയ കമ്മിറ്റി ഭാരവാഹികളെ ഖാളിയുടെ നേതൃത്വത്തിൽ പ്രഖ്യാപിക്കപ്പെട്ടു.
രക്ഷാധികാരികൾ : സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ, കെ.എസ്.കെ തങ്ങൾ ബെരിപ്പദവ് , അബുൽ അക്രം മുസ്ലിയാർ, ശാഫി ഹാജി മീംപിരി, ഹനീഫ് ഹാജി പൈവെളികെ, അബ്ദുൽ ലത്വീഫ് ഉപ്പള ഗേറ്റ്, അലി മാസ്റ്റർ.
ഭാരവാഹികൾ : പ്രസിഡണ്ട് : സിറാജുദ്ദീൻ ഫൈസി ചേരാൽ, ജനറൽ സെക്രട്ടറി : ടി എ മൂസ ഉപ്പള, ട്രഷറർ : അബ്ദുൽ മജീദ് ദാരിമി പൈവെളികെ, വർകിംഗ് സെക്രട്ടറി : രാജാവ് ഉമർ ബന്തിയോട്, വൈസ് പ്രസിഡണ്ടുമാർ : ടിമ്പർ മോണു ഹാജി പൈവെളികെ, റഷീദ് ഹാജി ഹനഫി ജമാഅത്ത്, ഹമീദ് കുഞ്ഞാലി ആവള, അബ്ദുൽ റഹ്മാൻ ഹാജി ബേക്കൂർ, അബ്ദുൽ ലത്വീഫ് അറബി കുന്നിൽ, മഹ്മൂദ് പട്ടാണി വളയം. ജോയിൻ സെക്രട്ടറിമാർ : ജബ്ബാർ പള്ളം ഉപ്പള ടൗൺ, അബ്ദുൽ റസാഖ് മുസ്ലിയാർ മണ്ണം കുഴി, സാലിഹ് ഹാജി കളായി, അലി ഹാജി മുളിഗദ്ദെ, യൂസുഫ് ചിന്ന മുഗർ, മജീദ് പച്ചമ്പളം. നാൽപത്തി രണ്ട് മഹല്ല് കമ്മിറ്റിയിൽ നിന്നും നാൽപത്തി ആറ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു.