കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിലുറപ്പുപദ്ധതിയുടെ ഘാതകർ ;ഐ.എൻ.ടി.യു.സി
മഞ്ചേശ്വരം : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഘാതകരായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാറിയിരിക്കുകയാണെന്ന് ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി എ.ഷാഹുൽഹമീദ് പറഞ്ഞു.
മഞ്ചേശ്വരം ബ്ലോക്ക് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐ എൻ ടി യു സി മഞ്ചേശ്വർ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നരേന്ദ്രമോദിക്ക് മഹാത്മാഗാന്ധിയുടെ പേര് ഉറക്കം കെടുത്തുന്നതാണ്.പക്ഷെ മഹാത്മജിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടുനിൽക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം. തൊഴിലുറപ്പ് പദ്ധതിയുടെ സുരക്ഷിതത്വത്തിനും തൊഴിലാളികൾക്ക് ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് കിട്ടുന്നതിനും കേന്ദ്രസർക്കാരിൽ യാതൊരു സമ്മർദ്ദവും സംസ്ഥാന സർക്കാർനടത്താത്തത് ദുരൂഹമാണ്.തൊഴിൽ മേഖലയെയും തൊഴിലാളി സമൂഹത്തെയും തകർക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടാണെന്നദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് സത്യൻ സി ഉപ്പള അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറിഷാജി എൻ.സി, വൈസ് പ്രസിഡന്റ് കമറുദ്ദീൻ പാടലടുക്ക,കോൺഗ്രസ് നേതാക്കളായഐ ആർ ഡി പി ഇബ്രാഹിം,ഇർഷാദ്മഞ്ചേശ്വർ,പുത്തി ഗെ പഞ്ചായത്ത് മെമ്പർ കേശവ,വി പി മഹാരാജൻ,ഐ എൻ ടി യു സി ഭാരവാഹികളായ വിജയൻ എസ് കെ, സീത കുമ്പള, ശിവരാമഷെട്ടി, ജോയ്,ഉമ്മർ ബജ്ജ, മണ്ഡലം പ്രസിഡണ്ട് മാരായപത്മനാഭ കുമ്പള, പീറ്റർ ഡി സൂസ, അഷ്റഫ് പുത്തിഗെ, ലക്ഷ്മണ ഉപ്പള, ഐ എൻ ടി യു സി നേതാക്കളായ മുഹമ്മദ് ബജ്ജ, ശാന്തപ്പപഞ്ചത്തൊട്ടി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു. നിയോജകമണ്ഡലം സെക്രട്ടറിമാരായ ജെസ്സി കണ്വതീർത്ത സ്വാഗതവും, ചന്ദ്രശേഖര കുമ്പള നന്ദിയും പറഞ്ഞു.