ദേശീയപാത നിർമ്മാണത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ വിലയിരുത്താൻ ജനകീയ സമിതികൾ രൂപീകരിക്കണം;ഐ എൻ ടി യു സി

0 0
Read Time:3 Minute, 1 Second

ദേശീയപാത നിർമ്മാണത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ വിലയിരുത്താൻ ജനകീയ സമിതികൾ രൂപീകരിക്കണം;ഐ എൻ ടി യു സി

ഉപ്പള : ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രത്യേകിച്ച് മഴക്കാലമായതിനാൽ ജനങ്ങളുടെ വിഷമതകൾ വിലയിരുത്താൻ പഞ്ചായത്ത് തലത്തിൽ ജനകീയ സമിതികൾ രൂപീകരിക്കണമെന്ന് ഐ എൻ ടി യു സി മഞ്ചേശ്വരം റീജണൽ കമ്മറ്റി ആവശ്യപ്പെട്ടു. ഇതിനായി ദേശീയപാത കടന്നുപോകുന്ന പഞ്ചായത്തുകൾ മുൻകൈയെടുത്ത് അതായത് പഞ്ചായത്ത് പ്രസിഡണ്ട് സെക്രട്ടറി ജനപ്രതിനിധികൾ ഹൈവേ അതോറിറ്റി അധികാരികൾ നിർമ്മാണ കമ്പനി അധികൃതർ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ വ്യാപാര സ്ഥാപനങ്ങളുടെ പ്രതിനിധികൾ ക്ലബ്ബുകൾ ഉൾപ്പെടെയുള്ളവരെ വിളിച്ചു കൂട്ടി വിഷയം ചർച്ച ചെയ്യുകയും അധികാരികളെ അറിയിക്കുകയും ചെയ്യണം. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട്ഒട്ടനവധി പ്രയാസങ്ങളാണ് ജനങ്ങൾ അനുഭവിക്കുന്നത്. പ്രത്യേകിച്ച്മഴക്കാലം എത്തിയതോടെ വെള്ളക്കെട്ടുകൾ നിലനിൽക്കുന്നതിനാൽ യാത്രാദുരിതവും അപകടങ്ങളും വർദ്ധിക്കുകയും കച്ചവട സ്ഥാപനങ്ങളിൽ ഉൾപ്പെടെ വെള്ളം കയറുന്നതിനാൽ കച്ചവടം ചെയ്യാൻ കഴിയാത്ത അവസ്ഥയും മറ്റും ഉണ്ടായിക്കൊണ്ടിരിക്കയാണ്. നിർമ്മാണം പുരോഗമിക്കുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ അധികാരിയുടെയും നിർമ്മാണ കമ്പനിയുടെയും ശ്രദ്ധയിൽപ്പെടുത്തിയില്ലെങ്കിൽ അണ്ടര്‍ പാസ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ വന്നു ചേർന്ന അനുഭവമാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നത്. പ്രശ്നങ്ങൾ കാലേക്കൂട്ടി കണ്ടുകൊണ്ട് ഇതിന് പരിഹാരം കാണാൻ പഞ്ചായത്ത് അധികാരികൾ അടിയന്തരശ്രമം നടത്തണമെന്ന് ഐ എൻ ടി യു സി മഞ്ചേശ്വരം റീജണൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.റീജ്യണൽ പ്രസിഡണ്ട് സത്യൻ സി ഉപ്പള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജി എൻ സി സ്വാഗതം പറഞ്ഞു. ബാലകൃഷ്ണ ഷെട്ടി കിദൂർ, വി. പി മഹാരാജൻ,ഒ എം റഷീദ്, ശിവരാംഷെട്ടി, കമറുദ്ദീൻ പാടലടുക്ക, ഹമീദ് കണിയൂർ എന്നിവർ പ്രസംഗിച്ചു. സദർ ഹുസൈൻ നന്ദി രേഖപ്പെടുത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!