ബഹ്റൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം
“ബൈത്തുറഹ്മ” സമർപ്പണം 22ന്
കുമ്പള: കാരുണ്യ പ്രവർത്തന മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബഹറൈൻ കെ എം സി സി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബങ്കര മഞ്ചേശ്വരം റഹ്മത്ത് മജാൽ സീതി സാഹിബ് കോളനിയിൽ നിർമ്മാണം പൂർത്തീകരിച്ച പ്രഥമ ബൈത്തുറഹ്മ സമർപ്പണം സെപ്തംബർ 22 വെള്ളിയാഴ്ച മൂന്ന് മണിക്ക് സയ്യിദ് അതാഉള്ള തങ്ങൾ ഉദ്യാവാർ നിർവഹിക്കും.
ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി താക്കോൽ ദാനം നിർവഹിക്കും ജില്ല ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ , ട്രഷറർ മുനീർ ഹാജി, എ കെ എം അഷ്റഫ് എം എൽ എ, അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്, കെഎംസിസി സംസ്ഥാന വൈ: പ്രസിഡണ്ട് ശാഫി പാറക്കട്ട, മുസ്‌ലിം ലീഗ് ജില്ല ഭാരവാഹികളായ ടി എ മൂസ, എം ബി യൂസുഫ്, ഒൺ ഫോർ അബ്ദുൽ റഹ്മാൻ എം അബ്ബാസ്, ഹാരിസ് ചൂരി, മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ, ജനറൽ സെക്രട്ടറി എ കെ ആരിഫ്, ട്രഷറർ യുകെ സൈഫുള്ള തങ്ങൾ തുടങ്ങി മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജില്ല – മണ്ഡലം – പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും
പ്രവർത്തന മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് സി എ ,അനസ്തേഷ്യ കോഴ്സുകളിൽ പഠിക്കുന്ന രണ്ട് നിർധന വിദ്യാർഥികളുടെ പഠന ചിലവുകൾ ഏറ്റെടുത്ത് നടത്തിയതും , ബഹറൈൻ പ്രവാസികളായ അനേകം പേർക്ക് ചികിൽസ ചിലവുകൾ ഉൾപ്പടെയുള്ള സാമ്പത്തിക സഹായങ്ങൾ, നിർധന പെൺകുട്ടികളുടെ വിവാഹ സഹായങ്ങൾ, ബഹറൈനിൽ ജോലി ആവശ്യാർത്ഥം സന്ദർഷന വിസയിൽ എത്തെപ്പെടുന്ന അനേകം പേർക്ക് ജോലി അടക്കമുള്ള കാര്യങ്ങളിൽ ഇടപെടൽ നടത്തിയും കുടുങ്ങി കിടന്നവർക്ക് തിരിച്ച് വരാനുള്ള ചിലവുകൾ നൽകിയും കഴിഞ്ഞ ഒന്നര വർഷ കാലയളവിൽ മുപ്പത് ലക്ഷം രൂപയോളം സാമ്പതിക സഹായങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്
പത്ര സമ്മേളനത്തിൽ മുസ്‌ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ, ജനറൽ സെക്രട്ടറി എ കെ ആരിഫ്,ട്രഷറർ യുകെ സൈഫുള്ള തങ്ങൾ, ബഹറൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം ട്രഷറർ മുസ്തഫ സുങ്കതക്കട്ട, ഓർഗനൈസിംഗ് സെക്രട്ടറി സമീർ ബി മുഹമ്മദ് ആരീക്കാടി, വൈ: പ്രസിഡണ്ട് മഹ്‌മൂദ് മുഗർ സംബന്ധിച്ചു
ബഹ്റൈൻ കെ എം സി സി മഞ്ചേശ്വരം മണ്ഡലം “ബൈത്തുറഹ്മ” സമർപ്പണം 22ന്
Read Time:3 Minute, 12 Second