ഗോൾഡൻ അബ്ദുൽ റഹ്മാനെതിരായ പോലീസ് നടപടി അപലപനീയം:ദുബൈ കെ.എം.സി.സി. മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി
ദുബൈ: കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഗോൾഡൻ അബ്ദുൽ റഹ്മാനെ കള്ളക്കേസിൽ കുടുക്കിയ പോലീസ് നടപടിയെ അപലപിച്ച് ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി. മഞ്ചേശ്വരം മണ്ഡലത്തിലും പുറത്തും ശക്തമായ ജനസ്വാധീനമുള്ള യുവനേതാവും സമൂഹത്തിന്റെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാറുള്ള പൊതുപ്രവർത്തകനുമായ ഗോൾഡൻ റഹ്‌മാനെ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നം പോലും മുഖവിലക്കെടുക്കാതെ ജയിലിലടക്കാൻ തിടുക്കം കാട്ടിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തലത്തിൽ നടപടിയുണ്ടാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലത്തിലെ പല പ്രശ്നങ്ങളിലും ഇടപെട്ട് സമാധാനമുണ്ടാക്കാൻ ശ്രമിക്കാറുള്ള ഗോൾഡൻ റഹ്മാനെ അക്രമക്കേസിൽ പ്രതിയാക്കിയതിന് പിന്നിൽ പിണറായി സർക്കാരിന്റെ പ്രതികാര രാഷ്‌ടീയമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ജബ്ബാർ ബൈദല അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം ട്രഷറർ ഇബ്രാഹിം ബേരികെ ഉദ്‌ഘാടനം ചെയ്തു. നേതാക്കളായ സുബൈർ കുബണൂർ, മുനീർ ബേരിക, മുഹമ്മദ് കളായി എന്നിവർ പ്രസംഗിച്ചു. റസാഖ് ബന്തിയോട് സ്വാഗതവും ജംഷീദ് അട്‌ക്ക നന്ദിയും പറഞ്ഞു. ഹാഷിം ബണ്ടസാല, സിദ്ദീഖ് ബപ്പായിത്തൊട്ടി, മഹ്മൂദ് അട്‌ക്ക, ഹനീഫ് മാസ്റ്റർ സോങ്കാൽ, ഫാറൂഖ് അമാനത്ത്, സിദ്ദീഖ് പഞ്ചത്തൊട്ടി, അൻവർ മുട്ടം, മജീദ് ബന്തിയോട്, ഷൗക്കത്തലി മുട്ടം, റിസ്‌വാൻ മണിമുണ്ട, നൗഷാദ് അട്‌ക്ക, അക്ബർ പെരിങ്കടി, മഹ്മൂദ് മള്ളങ്കൈ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
ഗോൾഡൻ അബ്ദുൽ റഹ്മാനെതിരായ പോലീസ് നടപടി അപലപനീയം:ദുബൈ കെ.എം.സി.സി. മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി
Read Time:2 Minute, 30 Second