പോലീസ് പിന്തുടരുന്നതിനിടെ ഉണ്ടായ കാറപകടം: കുറ്റക്കാരായ പോലീസുകാർക്കെതിരെ അന്വേഷണം വേണം; മുസ്ലിം യൂത്ത്ലീഗ്
കുമ്പള: അംഗടിമുഗർ സ്കൂളിൽ ഓണാഘോഷ പരിപാടി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോവുന്ന സ്ക്കൂൾ വിദ്യാര്ഥികളുടെ കാറിനെ പോലീസ് പിന്തുടർന്നതിനെ തുടർന്ന് പരിഭ്രാന്തിയിലായ വിദ്യാർത്ഥികൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് വിദ്യാർഥിക്ക് ഗുരുതര പരിക്ക് സംഭവിച്ചിരുന്നു, പരിക്കേറ്റ പേരാൽ കണ്ണുരിലെ അബദുല്ലയുടെ മകൻ ഫറാസിനെ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പോലീസിനെതിരെ അനോഷ്വണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത്ലീഗ് രംഗത്ത് . പിന്തുടർന്ന് ഓടിച്ച് പിടിക്കാൻ ശ്രമിക്കുന്ന സി.സി ടി.വി ദൃശ്യമടക്കം ലഭിച്ചതിനാൽ സംഭവത്തിന് നേത്രത്ത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും പരിക്കേറ്റ വിദ്യാർഥികൾക്കുള്ള ചികിത്സാ സഹായം ഉൾപ്പെടെ സർക്കാർ ചെയ്ത് കൊടുക്കണമെന്നും പുത്തിഗെ പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് അബ്ദുറഹ്മാൻ മുഗാരിക്കണ്ടം, ജനറൽ സെക്രട്ടറി റിയാസ് കണ്ണൂർ എന്നിവർ ആവശ്യപ്പെട്ടു.