സ്വതന്ത്ര്യ ദിനത്തിൽ ക്ലബ് ഉദ്ഘാടനം നടത്തി വേറിട്ട ചടങ്ങുകൾ സംഘടിപ്പിച്ചു എഫ്.സി.എം മുട്ടം

ബന്തിയോട് : രാജ്യത്തിന്റെ 76മത് സ്വതന്ത്ര്യ ദിനാഘോഷ പരിപാടിക്കൊപ്പം ബന്തിയോട് മുട്ടം പ്രദേശത്തിലെ യുവജന കൂട്ടായ്മയായ ഫ്രണ്ട്സ് സർക്കിൾ മുട്ടം (എഫ്.സി.എം) ക്ലബ് ഉദ്ഘാടനവും അനുബന്ധ ചടങ്ങുകളും സംഘടിപ്പിച്ചു.
ഷിറിയ കോസ്റ്റൽ എസ്.ഐ ദലീഷ്.കെ ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. അഷ്റഫ് ഓണന്ത പതാക ഉയർത്തി.ക്ലബ് പ്രസിഡണ്ട് അസ്ഹർ ബത്തേരി അദ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്റഫ്.എം,ഉമ്മർ അപ്പോളൊ,പ്രവീൺ നവോദയ,ജാവിദ്.എസ്.എസ്.സി,രാഘവൻ,സുരേന്ദ്രൻ,റസാഖ് ഓ.എം, ശശി പ്രഗതി, ഇഖ്ബാൽ ഷിറിയ എന്നിവർ സംബന്ധിച്ചു .
ക്ലബ് ഉദ്ഘാടനവും സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും, മധുര പലഹാര വിതരണവും നടത്തി.
വർഷങ്ങളുടെ പഴക്കമുള്ള എഫ്.സി.എം മുട്ടം എന്ന കൂട്ടായ്മയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞ ആഹ്ലാദത്തിലാണ് നാട്ടുകാരും, പ്രവാസി മെമ്പർമാരും.


കലാ കായിക സാംസ്കാരിക രംഗത്ത് മികവ് തെളിയിച്ച എഫ് സി എം മുട്ടം 1990-2000 കളിൽ നിരവധി ചാമ്പ്യൻപട്ടങ്ങളും മറ്റും കരസ്ഥമാക്കിയിരുന്നു.
മികച്ച ക്രിക്കറ്റ് കളിക്കാരനും ടീമിന്റെ നെടും തൂൺ എന്നറിയപ്പെടുന്ന അഡ്വ:ഗണേഷിന് ചടങ്ങിൽ ആദരവ് നൽകി. നാട്ടുകാരും വിവിധ ക്ലബ് ഭാരവാഹികളും പങ്കെടുത്ത ചടങ്ങിൽ ബഷീർ.ഡി സ്വാഗതവും, സെക്രട്ടറി സുമേസ് നന്ദിയും പറഞ്ഞു


