Read Time:1 Minute, 19 Second
ബന്തിയോട് ടാങ്കര്‍ ലോറിയുടെ പിറകില്‍ മിനിലോറിയിടിച്ചു; അകത്ത് കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷപ്പെടുത്തി

ബന്തിയോട്: ബന്തിയോട് ടൗണിൽ ടാങ്കര്‍ ലോറിയുടെ പിറകിലേക്ക് മിനി ലോറിയിടിച്ചു ഡ്രൈവറിന് പരിക്ക്.
അകത്ത് കുടുങ്ങിയ ഡ്രൈവറെ ലോറിയുടെ ഒരു ഭാഗം പൊളിച്ച് മാറ്റിയാണ് നാട്ടുകാർ പുറത്തെടുത്തത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം.

ലോറി ഡ്രൈവര്‍ പയ്യന്നൂരിലെ ജിഷ്ണു (30)വിനാണ് പരിക്കേറ്റത്. പയ്യന്നൂരില്‍ നിന്ന് പഴവുമായി മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി ടാങ്കര്‍ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ജിഷ്ണുവിന്റ കാല്‍ ലോറിയുടെ ക്യാബിനില്‍ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ലോറിയുടെ ചെറിയൊരു ഭാഗം പൊളിച്ചു മാറ്റിയാണ് ജിഷ്ണുവിനെ രക്ഷപ്പെടുത്തിയത്.


