Read Time:1 Minute, 14 Second
മംഗളൂരുവില്‍ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് ഉപ്പള മണ്ണംകുഴി സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു
ഉപ്പള: മംഗളൂരുവില്‍ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് ഉപ്പള സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിലെ നൂര്‍ മുഹമ്മദിന്റെയും താഹിറയുടെയും മകന്‍ മുഹമ്മദ് നിഷാത്ത് (21) ആണ് മരിച്ചത്.
മംഗളൂരു ശ്രീദേവി കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഇഷാത്ത്. ഇന്ന് രാവിലെ കോളേജിലേക്ക് പോകുന്നവഴി മംഗളൂരുവില്‍ വെച്ച് നിഷാത്ത് ഓടിച്ച ബുള്ളറ്റും എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ ഡിവൈഡറില്‍ തലയിടിക്കുകയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച നിഷാത്ത് ഉച്ചയോടെയാണ് മരിച്ചത്.