സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ഉത്തര മേഖല സമ്മേളനം ശനിയാഴ്ച ഉപ്പളയിൽ

0 0
Read Time:2 Minute, 21 Second

സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ഉത്തര മേഖല സമ്മേളനം ശനിയാഴ്ച ഉപ്പളയിൽ

കുമ്പള : സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ(എസ്.ജെ.എം) ഉത്തര മേഖല സമ്മേളനം ശനിയാഴ്ച ഉപ്പളയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മദ്രസ അധ്യാപകരുടെ ബാധ്യതകളും അവകാശങ്ങളും ചർച്ച ചെയ്യുന്നതിനും പുതിയ അധ്യനവർഷം അധ്യാപനത്തിൽ വരുേത്തണ്ട സംവിധാങ്ങളെ കുറിച്ചും മദ്റസാധ്യാപക സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും കൂടിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വൊർക്കാടി ,മഞ്ചേശ്വരം ,പൈവളിഗെ പെർമുദെ ,പുത്തിഗെ റെയ്ഞ്ചുകളിലെ അധ്യാപകർ സംബന്ധിക്കും.
ഉപ്പള വ്യാപാര ഭവനിൽ രാവിലെ 10 മണിക്ക് സമ്മേളനം ആരഭിക്കും. സ്വാഗത സംഘം ചെയർമാൻ സയ്യിദ് യാസീൻ സഅദി തങ്ങളുടെ അധ്യക്ഷതയിൽ എസ്.എം.എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ ഉത്ഘാടനം ചെയ്യും. മുനീർ സഅദി പൂലോട് ,അഡ്വക്കേറ്റ് രിഫായീ ഹിമമി ക്ലാസുകൾക്ക് നേതൃത്വ നൽകും.
ജമാലുദ്ദീൻ സഖാഫി ആദൂർ, അഷറഫ് സഅദി ആരിക്കാടി, അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം, ഇബ്രാഹിം സഖാഫി അര്‍ള്ടുക്ക, ഹമീദ് മൗലവി കാഞ്ഞങ്ങാട്, ഹനീഫ് സുഹ്‌രി മഞ്ഞമ്പാറ, ഇബ്രാഹിംകുട്ടി സഅദി തൃക്കരിപ്പൂർ, കരീം സഖാഫി കുണിയ , അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, ലത്തീഫ് മുസ്ലിയാർ മൊഗ്രാൽ, പള്ളപ്പാടി അബ്ദുറഹ്മാൻ സുഹ്‌രി, അഷറഫ് സഖാഫി എ. കെ. ജി നഗർ അബ്ദുല്ല മൗലവി പരപ്പ എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിക്കും.

വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘം കൺവീനർ സിയാദ് സഅദി, ഫിനാൻസ് സെക്രട്ടറി
അശ്റഫ് സഖാഫി ഉളുവാർ, അബ്ദുൽ ലത്തീഫ് എന്നിവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!