വഴിതെറ്റി ഇൻഡിഗോ വിമാനം: പറന്നടുത്തത് പാകിസ്ഥാനിലേക്ക്: പിന്നീട് സംഭവിച്ചത്?
അമൃത്സറിൽനിന്നും അഹമ്മദാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം വഴി തെറ്റി പറന്നത് പാക്കിസ്ഥാനിലൂടെ. മോശം കാലാവസ്ഥയാണ് വഴിതെറ്റിയതിന് കാരണമായത്. പാക്കിസ്ഥാൻ വ്യോമാതിർത്തി കടന്ന വിമാനം ലാഹോറിനു സമീപത്തുടെയാണ് പറന്നത്.
30 മിനിറ്റ് പാക്കിസ്ഥാനിലൂടെ വട്ടമിട്ടതിനുശേഷം ആണ് വിമാനം ഇന്ത്യയിലേക്ക് തിരിച്ചു പറന്നത്. ശനിയാഴ്ച രാത്രി 7.30നാണ് വിമാനം പാക്കിസ്ഥാൻ വ്യോമാതിർത്തി കടന്നത്. 8.01ന് വിമാനം മടങ്ങി ഇന്ത്യൻ അതിർത്തിയിലെത്തി. ഇതിപ്പോൾ ആദ്യ സംഭവമല്ല കാലാവസ്ഥ കാരണം വിമാനങ്ങൾ അതിർത്തി ലംഘിച്ച് പറക്കുന്നത്. മോശം കാലാവസ്ഥ മൂലം ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾ അന്താരാഷ്ട്രതലത്തിൽ അനുവദിനീയമാണെന്നും സിവിൽ എവിയേഷൻ അഥോററ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.