നിർധരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
എറണാകുളം :പഠനത്തിൽ താങ്ങായി എന്ന ശീർഷകത്തിൽ ഐഫോൺ സെയിൽസ് ആൻഡ് സർവീസ് രംഗത്തെ പ്രമുഖ ബ്രാൻഡായ “ഐ സ്പയർ” ഇരുന്നോറോളം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. എറണാകുളം വൈറ്റില ജനത വാർഡിലെ 2022-2023 എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ+ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.
ഐ സ്പെയർ വൈറ്റില ഷോറൂമിൽ നടന്ന ചടങ്ങ് ബഹുമാനപ്പെട്ട തൃക്കാക്കര എം എൽ എ ശ്രീമതി ഉമാ തോമസ് ഉൽഘാടനം ചെയ്തു .ഐ സ്പെയർ എം ഡി ശ്രീ നിസാം മുസാഫിർ സ്വാഗതം പറഞ്ഞു . ബിജെപി സംസ്ഥാന കമ്മിറ്റി മെമ്പർ ശ്രീ സിജി രാജഗോപാൽ ,വൈറ്റില ജനത കൗൺസിലർ ശ്രീമതി സോണി ജോസഫ് ,ജി എസ് ടി അസിസ്റ്റൻഡ് കമ്മീഷണർ ശ്രീ ഷാജഹാൻ ,ചലച്ചിത്ര താരങ്ങളായ ശ്രീ ടിനി ടോം , ശ്രീ അരുൺഗോപി ,ഐ സ്പെയർ പാർട്ണർ മാരായ ശ്രീ വെങ്കിട്ട് സുനിൽ ,ശ്രീ സൂരജ് എസ് കെ ,ശ്രീ അസർ ,ശ്രീ അഡ്വ അനസ് ,ശ്രീ നസീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു .മരട് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ സാജു ജോർജ് ,യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ ശ്രീ രഞ്ജിത്ത് ആശംസകൾ അറിയിച്ചു.ശ്രീ ആഷിഖ് ഇബ്രാഹിം നന്ദിയും പറഞ്ഞു .
നിർധരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു
Read Time:1 Minute, 48 Second