0
0
Read Time:1 Minute, 8 Second
www.haqnews.in
ഐ.പി.എൽ ഫൈനൽ ആവേശകരമാക്കാൻ മണ്ണംകുഴി ഒരുങ്ങി;സൗജന്യമായി ബിഗ് സ്ക്രീനിൽ കളി കാണാം
ഉപ്പള : രണ്ട് മാസത്തോളമായി നീണ്ടു നിന്ന ഐ.പി.എൽ ക്രിക്കറ്റിന്റെ ഫൈനൽ മത്സരം തത്സമയം ബിഗ്സ്ക്രീനിൽ ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് സെലക്റ്റട് മണ്ണംകുഴി.
ഖത്തറിൽ നടന്ന ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ഫൈനൽ മത്സരവും ബിഗ്സ്ക്രീനിൽ കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. വളരെ ആവേശകരമായ ഫൈനൽ മത്സരം കാണാൻ ആയിരക്കണക്കിന് ജനങ്ങളാണ് ഒഴുകിയെത്തിയത്. സ്റ്റേഡിയത്തിൽ കളി കാണുന്ന പ്രതീതിയായിരുന്നു എന്ന് ജനങ്ങളുടെ അഭിപ്രായം.
ഇതിന് വേണ്ടി മുന്നിട്ടിറങ്ങുന്ന സെലക്ടഡ് മണ്ണംകുഴിയുടെ യുവാക്കൾക്ക് ഇതിനോടകം തന്നെ അഭിന്ദന പ്രവാഹം തുടരുകയാണ്.