Read Time:1 Minute, 16 Second
നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് തളങ്കര സ്വദേശി മരിച്ചു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ കാസറഗോഡ് സ്വദേശി മരിച്ചു. കാസറഗോഡ് തളങ്കര സ്വദേശിയും ചെട്ടുംകുഴിയിൽ താമസക്കാരനായ മുഹമ്മദ് ഷബാബ് (25) ആണ് മരിച്ചത്.
കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം.
വിനായക ടാക്കീസിന് സമീപം ബീഡിക്കമ്പനിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ കയറ്റിയിന്ന
ലോറിക്ക് പിന്നിലാണ് കാറിടിച്ചത്. കാർ യാത്രക്കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തനിച്ചായിരുന്നു കാറിലുണ്ടായിരുന്നത്. എറണാകുളത്ത് നിന്നും കാസർകോട്ടേക്ക് മടങ്ങുകയായിരുന്നു കാറാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.