ബംബ്രാണ ദാറുൽ ഉലൂം തഹ്ഫീളുൽ ഖുർആൻ കോളജ് 8-ാം വാർഷികവും രണ്ടാം സനദ് ദാന സമ്മേളനവും മെയ് 19മുതൽ 21വരെ
ബംബ്രാണ തഹ്ഫീളുൽ ഖുർആൻ കോളജ് 8-ാം വാർഷിക സനദ് ദാന സമ്മേളനത്തിന് ഇന്ന് തുടക്കം
കുമ്പള.ബംബ്രാണ ജമാഅത്തിന് കഴിൽ പ്രവർത്തിച്ചു വരുന്ന ദാറുൽ ഉലൂം തഹ്ഫീളുൽ ഖുർആൻ കോളജ് 8-ാം വാർഷിക 2-ാം സനദ് ദാന സമ്മേളനത്തിന് ഇന്ന് മുതൽ 21 വരെ വ്യത്യസ്തങ്ങളായ പരിപാടികളോടെ ബംബ്രാണ ദാറുൽ ഉലൂം ക്യാംപസിൽ നടക്കുമെന്ന് ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 1.30 ന് ഖബർ സിയാറത്തിന് അബ്ദുൽ ഖാദർ മുസ് ലിയാർ നേതൃത്വം നൽകും.
തുടർന്ന് ജമാഅത്ത് പ്രസിഡൻ്റ് ബാപ്പു കുട്ടി ഹാജി പതാക ഉയർത്തും. നാലിന് ഗ്രാൻഡ് വളണ്ടിയേഴ്സ് അസംബ്ലിക്ക് എം.പി ഖാലിദ് നേതൃത്വം നൽകും. രാത്രി 7 ന് മജ്ലിസുന്നൂർ ആത്മീയ സംഗമം കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. കബീർ ഫൈസി പെരിങ്കടി നേതൃത്വം നൽകും. സുഫിയാൻ ബാഖവി പ്രഭാഷണം നടത്തും.ഷറഫുദ്ധീൻ തങ്ങൾ കുന്നുങ്കൈ കൂട്ടുപ്രാർത്ഥനക്ക് നേതൃത്വം നൽകും.യൂസുഫ് ഹാജി നായിക്കാപ്പ് അധ്യക്ഷനാകും.
20ന് രാവിലെ 10ന് ഇൻതിഷാർ മുത്തഅല്ലിം സംഗമം കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.അബ്ദുൽ ഹമീദ് മദനി അധ്യക്ഷനാകും. ളിയാഉദ്ധീൻ ഫൈസി വിഷയാവതരണം നടത്തും.
ഉച്ചയ്ക്ക് 2 ന് ഉത്തരമേഖല ഖുർആൻ പാരായണ മത്സരം നടക്കും. രാത്രി 7 ന് ഇഷ്ഖ് മജിലിസിന് അൻവർ അലി ഹുദവി നേതൃത്വം നൽകും.
തുടർന്ന് നടക്കുന്ന മത പ്രഭാഷണം ജഅഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.ഹാദി തങ്ങൾ പ്രാർത്ഥന നടത്തും. ഷമീർ ദാരിമി കൊല്ലം പ്രഭാഷണം നടത്തും.എ.കെ.എം അഷ്റഫ് എം.എൽ.എ മുഖ്യാതിഥിയാകും.
21 ന് ഞായർ രാവിലെ 10ന് ഖത്മുൽ ഖുർആൻ, പ്രാർത്ഥനാ സദസിന് ബി.കെ. അബ്ദുൽ ഖാദർ അൽ ഖാസിമി നേതൃത്വം നൽകും. യഹിയ തങ്ങൾ, ഹംദുല്ല തങ്ങൾ സംബന്ധിക്കും.രാവിലെ 11ന് ഖുർആൻ ശിൽപ്പശാല ഡോ.ബാസിം ഗസ്സാലി നേതൃത്വം നൽകും.ഉച്ചയ്ക്ക് 2 ന് സ്ഥാനവസ്ത്ര വിതരണം. വൈകിട്ട് നാലിന് അൽമവദ്ധ ഗ്രാൻഡ് ഫാമിലി മീറ്റ് കെ.എസ്. ശമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
രാത്രി 7 ന് സമാപന സമ്മേളനം പാണക്കാട് മുഖ്താറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡൻ്റ് ബാപ്പു കുട്ടി ഹാജി അധ്യക്ഷനാകും.
സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ് ലിയാർ സനദ് ദാനം നടത്തും. സമസ്ത വൈസ് പ്രസിഡൻ്റ് യു..എം അബ്ദുൽ റഹിമാൻ മുസ് ലിയാർ പ്രാർത്ഥന നടത്തും.
അൽ അസ്ഹർ യൂനിവേഴ്സിറ്റി സുവോളജി വിഭാഗം അധ്യാപകൻ മുസ്അബ് അൽ ദഅവി മുഖ്യാതിഥിയാകും.
ബി.കെ. അബ്ദുൽ ഖാദർ അൽ-ഖാസിമി, അബ്ദുൽ സലാം ദാരിമി ആലംപാടി, നൗഷാദ് ബാഖവി ചിറയിൻ കീഴ്, സിറാജുദ്ധീൻ ഫൈസി ചേരാൽ, വി.കെ. ജുനൈദ് ഫൈസി, ഉമ്മർ ഹുദവി സംസാരിക്കും.
ഇരുപത്തിയൊന്ന് വിദ്യാർഥികളാണ് ഈ വർഷം സനദ് സ്വീകരിച്ച് പ്രബോധ രംഗത്തേക്ക് ഇറങ്ങുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ജുനൈദ് ഫൈസി, ജമാ അത്ത് പ്രസിഡൻ്റ് ബാപ്പു കുട്ടി ഹാജി,ജന.സെക്രട്ടറി യൂസുഫ് ഒ.എം, മുഹമ്മദ് എം.ഇ, എം.പി ഖാലിദ്,ഫഹദ് കെ.എസ്, എം.പി മൊയ്തീൻ, മുഹമ്മദ് മൊഗർ, അബ്ദുല്ല അല്ലിക്ക സംബന്ധിച്ചു.