അധിക നികുതി വരുമാനം വേണ്ടെന്ന് മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി
മംഗൽപാടി : ജനങ്ങളെ ബുദ്ദിമുട്ടിച്ചു കൊണ്ടുള്ള അധിക നികുതി വരുമാനം വേണ്ടന്ന് മംഗൽപാടി ഗ്രാമ ഭരണ പക്ഷം
കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് ,ലെഔട്ട് അപ്രൂവൽ ഫീസ് ,കെട്ടിട നികുതി എന്നിവ വൻതോതിൽ വർധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭരണ സമിതി യോഗത്തിൽ തീരുമാനം. കെട്ടിട നിർമ്മാണ വസ്തുക്കൾ ക്ക് ഉൾപ്പടെ വില ഉയർന്നതിൽ ഏറെ പ്രയാസപ്പെടുന്ന സാധാരണക്കാരന്റെ മേൽ കൂടുതൽ ഭാരം കെട്ടിവെച്ച് പഞ്ചായത്തിന് വരുമാനം വർധിപ്പിക്കുന്നത് ന്യയീകരിക്കാനാവില്ല .
സാധാരണക്കാരനെ പ്രയാസപ്പെടുത്തിയുള്ള വരുമാന വർധനവ് പഞ്ചായത്തിന് ആവശ്യമില്ലന്നും ഉത്തരവ് പിൻവലിക്കണമെന്നും അധിക നിരക്ക് ഒഴിവാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിക്കണമെന്നും ഭരണ സമിതി ആവശ്യപ്പെട്ടു ,ഭരണ സമിതിയിൽ എല്ലാ അംഗങ്ങളും തീരുമാനത്തെ അനുകൂലിച്ചു സംസാരിച്ചു
പഞ്ചായത്ത് പ്രസിഡന്റ റുബീന നൗഫൽ അധ്യക്ഷത വഹിച്ചു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഖൈറു ഉമ്മർ ,ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ഇർഫാനെ ,വെൽഫെയർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു