മഞ്ചേശ്വരം പഞ്ചായത്ത് മാലിന്യ പ്ലാന്റിലെ തീപുടിത്തം ബ്രഹ്മപുരം ആവർത്തിക്കുമോ? സമഗ്ര അന്വേഷണം വേണം മുസ്ലിം യൂത്ത്ലീഗ്

മഞ്ചേശ്വരം : ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച
മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടുത്തം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കൊച്ചിയിലെ ബ്രഹ്മപുരത്തുണ്ടായ വിഷപുക പോലെ പ്ലാന്റിന്റെ സമീപ പ്രദേശത്ത് നിറഞ്ഞിരിക്കുകയാണ്.
പ്ലാന്റിനകത്ത് കണക്കിനധികം മാലിന്യം കൂട്ടിയിട്ടിരിക്കുകയായിരുന്നു അധികൃതർ സമയോചിതമായി മാലിന്യം നീക്കം ചെയ്യാൻ തയ്യാറായിരുന്നില്ലയെന്നതാണ് ഈ ദുരന്തമുണ്ടാകുവാൻ കാരണമെന്ന് മുസ്‌ലിംയൂത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് കുച്ചിക്കാട്. ജനറൽ സെക്രട്ടറി മുബാറക് ഗുഡ്ഡകേരി പത്ര കുറിപ്പിൽ ആരോപിച്ചു.


