തികച്ചും വ്യത്യസ്തമായി ഈ വർഷത്തെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് ;ഭിന്നശേഷിക്കാർക്കും അവരുടെ മാതാപിതാക്കൾക്കും പ്രഥമ പരിഗണന നൽകി
മഞ്ചേശ്വരം:ഭിന്നശേഷിക്കാർക്കും അവരുടെ മാതാപിതാക്കൾക്കും പ്രഥമ പരിഗണന നൽകി അവതരിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് തികച്ചും വ്യത്യസ്തമായി മാറി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ മുഹമ്മദ് ഹനീഫാണ് ബജറ്റ് അവതരിപ്പിച്ചത്.
ഭിന്നശേഷിക്കാർക്കും അവർക്കായി ജീവിതം ഉഴിഞ്ഞുവെച്ച അവരുടെ മാതാപിതാക്കൾക്കും ബജറ്റ് പ്രഥമ പരിഗണന നൽകി.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് ആക്കി മാറ്റുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് “give a hand”എന്ന പേരിലാവും പദ്ധതി നടപ്പിലാക്കുക. കമ്മ്യൂണിറ്റി ബേസിഡ് ഡിസിബിലിറ്റി മാനേജ്മെൻറ് സെൻറർ ആയി മംഗലപ്പാടി താലൂക്ക് ആശുപത്രിയെ ഉയർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം .പദ്ധതിക്കായി വിദ്യാർത്ഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലോഗോ ക്ഷണിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ പ്രകാശന ത്തോടുകൂടി വരുന്ന സാമ്പത്തിക വർഷാരംഭത്തിൽ തന്നെ പദ്ധതി നടപ്പിൽ വരുത്തും. ഭിന്നശേഷിക്കാർക്ക് പ്രത്യേകം ക്ലിനിക്കുകൾ, ഭിന്നശേഷിക്കാരുടെ കിടപ്പുമുറിയോട് ചേർന്ന് ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് അനുബന്ധ സൗകര്യങ്ങൾ സ്ഥാപിക്കും,ബഡ്സ് സ്കൂളുകൾ വികസിപ്പിക്കും, ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ഭിന്നശേഷി ഗ്രാമസഭ ചേരുന്നതിനുമായി പ്രത്യേകം മൊബൈൽ അപ്ലിക്കേഷൻ രൂപീകരിക്കും. ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കും മാതാപിതാക്കളും വിനോദയാത്ര ഭിന്നശേഷിക്കാർക്ക് ജീവിതം ഉഴിഞ്ഞുവെച്ച മാതാപിതാക്കൾക്ക് അവരുടെ സമീപത്തിൽ തന്നെ തൊഴിൽ ചെയ്ത് വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ ബഡ്സ് സ്കൂളിനോട് ചേർന്ന് സംയോജിത പദ്ധതികളിലൂടെ വർക്ക്ഷെഡ് സ്ഥാപിക്കുന്നതിനും പ്രമുഖരുടെ സഹകരണത്തോടെ വ്യവസായ ആരംഭിക്കുന്നതിനും ഭിന്നശേഷിക്കാരുടെ ഗ്രൂപ്പുകൾ രൂപീകരിച്ച് ബാങ്ക് വ്യവസായ ലോൺ സഹായത്തോടെ അവരുടെ വീടുകളിൽ തന്നെ നടത്താവുന്ന ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ബജറ്റ് ലക്ഷ്യമെടുന്നു പ്രാരംഭഘട്ടത്തിൽ 1കോടി 67 ലക്ഷം രൂപ വകവരുത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ആവശ്യമായ എല്ലാ പദ്ധതികൾക്കും പ്രഥമ മുൻഗണനാ മാനദണ്ഡം ഭിന്നശേഷിക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും നൽകുന്നതിനും ബജറ്റ് വിഭാവനം ചെയ്യുന്നു. കൃഷി മേഖലയിൽ നെല്ല് പച്ചക്കറി കൃഷി കൂലി ചെലവ്, പാടശേഖര സമിതിക്ക് കാർഷിക ഉപകരണങ്ങൾ, “ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഒരു ഉൽപ്പന്നം”എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ഞൾ കൃഷി പ്രോത്സാഹനം,മൂല്യ വർധിത ഉൽപന്ന നിർമ്മാണം എന്നിവയ്ക്കായി 81 ലക്ഷം രൂപ വകയുരുത്തി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മംഗൽപാടി താലൂക്ക് ആശുപത്രി, മഞ്ചേശ്വരം സി എച്ച് സി എന്നിവയിലേക്ക് മരുന്നുവാങ്ങൽ, ഡയാലിസിസ് യൂണിറ്റുകളുടെ പ്രവർത്തനം, ഉപകരണങ്ങൾ വാങ്ങൽ ,മറ്റ് പ്രവർത്തനങ്ങൾക്കായി 1 കോടി 11 ലക്ഷം രൂപയും പാലിയേറ്റീവ് പരിചരണത്തിനായി 50 ലക്ഷം രൂപയും വകയിരുത്തി. മുതിർന്ന പൗരന്മാർക്കായും തൊഴിൽ പദ്ധതികൾക്ക് പുറമേ സ്കൂളുകളിൽ നടപ്പിലാക്കുന്ന ഷി പാട് പദ്ധതിക്കായും 20 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലക്കായി 70 ലക്ഷം രൂപയും പകരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സർക്കാർ ഏറ്റെടു സ്കൂളുകളിലെ എല്ലാ കുട്ടികൾക്കും ഏതെങ്കിലും കായിക ഇനത്തിൽ സമഗ്ര പരിശീലനം ഉറപ്പുവരുത്തുന്നതിനും ആയി സമഗ്ര പദ്ധതി തയ്യാറാക്കുo. ആദ്യഘട്ടത്തിൽ ഒരു ലക്ഷം രൂപ വകയിരുത്തും. അടുത്ത സാമ്പത്തിക വർഷത്തിൽ “മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ഒരു ഒളിമ്പ്യൻ” എന്ന പദ്ധതിക്ക് രൂപം നൽകും. പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമത്തിനായും വിദ്യാഭ്യാസത്തിനായും പകരുത്തിയ 52 ലക്ഷം രൂപയ്ക്ക് പുറമേ പട്ടികജാതി ഗ്രൂപ്പുകൾക്ക് വാച്ച് വദ്യോപകരണങ്ങൾക്ക് 4 ലക്ഷം രൂപയും പട്ടികവർഗ്ഗ കോളനിയിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നതിന് 22 ലക്ഷം രൂപയും വകയിരുത്തി. മനുഷ്യരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷമീന ടീച്ചർ അധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ ശീതള സ്വാഗതം പറഞ്ഞു, ചെയർമാൻമാരായ സരോജ ബലാൽ, എൻ അബ്ദുൽഹമീദ്, ഷംസീന എ,മെമ്പർമാരായ സഫ ഫാറൂഖ് ,മൊയ്തീൻ കുഞ്ഞ് ,ചന്ദ്രവതി, കെ പി അനിൽകുമാർ, ബട്ടടൂ ഷെട്ടി, ഫാത്തിമത്ത് സുഹറ, കെ അശോക ,കെ ബി രാധാകൃഷ്ണ ,എം എൽ അശ്വിനി, മറ്റു നിർവഹണ ഉദ്യോഗസ്ഥന്മാർ ആശംസ അറിയിച്ചു സുഗുണ കുമാർ നന്ദിയും പറഞ്ഞു.