ദല്‍ഹിയില്‍ ഭൂചലനം; ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും പ്രകമ്പനം
ന്യൂദല്‍ഹി- ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാത്രി 10.25 നാണ് ഭൂകമ്പമുണ്ടായത്. ഉത്തരേന്ത്യയില്‍ പല സ്ഥലങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്നുവെന്നും ശക്തമായ ഭൂകമ്പമായിരുന്നുവെന്നും ദല്‍ഹി നിവാസികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ദല്‍ഹിയില്‍ ആളുകള്‍ വീടുകളില്‍നിന്ന് ഇറങ്ങിയോടി. വീടുകളിലേക്ക് മടങ്ങാതെ ആളുകള്‍ സുരക്ഷിത സ്ഥലങ്ങളില്‍ കഴിയുകയാണ്.
പാക്കിസ്ഥാനിലും ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പാക്കിസ്ഥാനില്‍ മിക്ക നഗരങ്ങളിലും 30 സെക്കന്‍ഡ് നീണ്ടുനിന്ന് ചലനം അനുഭവപ്പെട്ടു. വീടുകളില്‍നിന്ന് ഇറങ്ങിയോടിയ ജനങ്ങള്‍ റോഡുകളില്‍ ഖുര്‍ആന്‍ പാരായണം ചെയ്തു കഴിയുകയാണെന്ന് റാവല്‍പിണ്ടിയില്‍നിന്ന് എ.എഫ്.പി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമാബാദ്, ലാഹോര്‍ തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തും ഭൂകമ്പം അനുഭവപ്പെട്ടു.