അണ്ടർ ആം ക്രിക്കറ്റിന്റെ സാമ്പിൾ വെടിക്കെട്ടിന് മണ്ണംകുഴിയിൽ നാളെ തുടക്കം
ഉപ്പള: കാസറഗോഡ് ജില്ലയിലെ മാത്രം പ്രത്യേക തരം ക്രിക്കറ്റ് കളിയായ അണ്ടർ ആം ക്രിക്കറ്റിന്റെ സാമ്പിൾ വെടിക്കെട്ട് എന്ന് വിശേഷിപ്പിക്കാവുന്ന മിനി മണ്ണംകുഴി പ്രിമിയർ ലീഗ് MPL സീസൺ 1 ക്രിക്കറ്റ് ഡേനൈറ്റ് മാമാങ്കത്തിന് മണ്ണംകുഴി മൈതാനിയിൽ നാളെ വൈകുന്നേരം തുടക്കമാവും.
മാർച്ച് 17,18,19 എന്നീ മൂന്ന് ദിവസങ്ങളിലാണ് മത്സരം നടക്കുക.
9കളിക്കാരെയാണ് ടീം കളത്തിലിറക്കുക .
ജില്ലയിലെ 14 പ്രമുഖ ടീമിക്കുകൾ മറ്റുരുകുന്ന
ക്രിക്കറ്റ് മാമാങ്കം കായിക താരങ്ങൾക് ഉത്സവ ദിനങ്ങളാണ് സമ്മാനിക്കുക.
വിജയികൾക്ക് 111111രൂപയും,സ്വർണ കപ്പും ,റണ്ണർഅപ് ടീമിന് 55555 രൂപയും വെള്ളി കപ്പും സമ്മാനമായി ലഭിക്കും.
കൂടാതെ വിജയിക്കുന്ന ടീം ഉടമസ്ഥന് സ്വർണവും ലഭിക്കും. ഹോം തിയേറ്റർ, സൈക്കിൾ,സ്മാർട്ട് ഫോൺ,ഗോൾഡ് കോയിൻ,എൽ.ഇ.ഡി ടിവി തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്. കൂടാതെ ലക്കി ഓണറിന് 2024 ൽ നടക്കുന്ന എം.പി.എൽ ടൂർണമെന്റിൽ മത്സരിക്കാൻ സൗജന്യ എൻട്രിയും ലഭിക്കും
ലക്ഷങ്ങൾ സമ്മാനങ്ങൾ നൽകി കൊണ്ട് എല്ലാ വർഷവും നടത്തുന്ന
എം .പി.എൽ ന്റെ പൂരത്തിന് മുന്നോടിയായി നടക്കുന്ന മിനി എം.പി.എലിന് വേണ്ടി മൈതാനവും,ടീമുകളും സജ്ജമായി കഴിഞ്ഞു.