അനീമിയ മുക്ത ഭാരത്;”വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്” കുമ്പള സി.എച്ച്.സിയിൽ ബ്ലോക്ക് തല പരിശീലന പരിപാടി നടത്തി

0 0
Read Time:2 Minute, 8 Second

അനീമിയ മുക്ത ഭാരത്;”വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്” കുമ്പള സി.എച്ച്.സിയിൽ ബ്ലോക്ക് തല പരിശീലന പരിപാടി നടത്തി

കുമ്പള : കുമ്പള സി എച്ച് സിയുടെ ആഭിമുഖ്യത്തിൽ അനീമിയ മുക്ത ഭാരത് പരിപാടിയുടെ ഭാഗമായി വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി സി എച്ച് സിയിൽ ബ്ലോക്ക് തല പരിശീലന പരിപാടി നടത്തി.

പരിപാടി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കർളെ ഉദ്ഘാടനം ചെയ്തു.

കുമ്പള,മധൂർ,പുത്തിഗെ,ബദിയഡുക്ക,കുമ്പഡാജെ,എൺമകജെ,ബെള്ളൂർ തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളികളിലെ ആരോഗ്യ പ്രവർത്തകർ,ആശാ,അംഗൻവാടി വർക്കർമാർ എന്നിവർക്കാണ് പരിശീലനം നൽകിയത്.

15 മുതൽ 59 വയസ് വരെയുള്ള സ്ത്രീകളിൽ വിളർച്ച പരിശോധന നടത്തി അയേൺ ഫോളിക്ക് ആസിഡ് ഗുളിക നൽക്കുകയും ഭക്ഷണത്തിൽ ഇരുമ്പ് സത്ത്,വിറ്റാമിൻ സി അടങ്ങിയ പഴങ്ങളും, പച്ചക്കറികളും ഉൾപ്പെടുത്താനും നിർദേശം നൽകും.
വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും അനീമിയ പരിശോധന നടത്തണം.അമ്മമാർക്കും,കൗമാരപ്രായക്കാർക്കും ബോധവത്കരണ പരിപാടികൾ പരിപാടിയു ടെ ഭാഗമായി നടത്തും.

മെഡിക്കൽ ഓഫീസർ ഡോ: കെ.ദിവാകര റൈ അദ്ധ്യക്ഷം വഹിച്ചു.
ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,പി.എച്ച്എൻ സൂപ്പർവൈസർ ശോഭന എം. പി എച്ച്എൻമാരായ മിനി ടി കെ,സത്യഭാമ കെ,സൽമത്ത് ഒ ടി,ജെ പി എച്ച് എൻ മാരായ ശാന്ത കെ,ശാലിനി തച്ചൻ,ലീന എജി,ജയകുമാരി,ജെ എച്ച്ഐ ആദർശ് കെ കെ എന്നിവർ പ്രസംഗിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!