“വിക്ടറി ഫെസ്റ്റ് 2023″വൈവിദ്യങ്ങൾ കൊണ്ട് ജനശ്രദ്ധ ആകർഷിച്ചു
ബന്തിയോട് :ഇച്ചിലങ്കോട് ദീനാർ നഗർ വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച നാല് ദിവസം നീണ്ടു നിന്ന വിക്ടറി ഫെസ്റ്റ് സീസൺ 2 വ്യത്യസ്തങ്ങളായ പരിപാടികൾ കൊണ്ടും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കൊണ്ടും ജനശ്രദ്ധ ആകർഷിച്ചു.
ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള കേളി ശൈലി കൊണ്ട് പേരുകേട്ട വിക്ടറി ദീനാർ നഗർ ക്ലബ് ആൻഡ് ഷമീം ഫൈസി വായന ശാല സംഘടിപ്പിച്ച ക്ലബ് ഫെസ്റ്റ് അംഗങ്ങൾക്കും നാട്ടുകാർക്കും ഒരുപോലെ മധുരനുഭവമായി.
വ്യത്യസ്തങ്ങളായ മത്സരങ്ങൾ കാണുവാൻ ഒരു നാട് മുഴുവനായും വിക്ടറി കളി മൈതാനത്തേക്കൊഴുകി എത്തി.
പ്രധാനമായും നാലു ഗ്രൂപ്പുകളായി തരം തിരിച്ചായിരുന്നു മത്സരം അരങ്ങേറിയത്.
ഗ്രീൻ ഡ്രാഗൺ, റെഡ് ബുൾസ്, യെല്ലോ ഈഗിൾസ്, ബ്ലൂ പാന്തേർസ് എന്നിങ്ങനെയായിരുന്നു ടീമുകൾ.
മാർച്ച് 3,4,5 തീയതികളായി നടന്ന വിവിധ ഇനം മത്സരങ്ങളിൽ നിന്ന് ബ്ലു പന്തേർസ് ജേതാകളായി തൊട്ടു പിന്നിൽ എല്ലോ ഈഗിൾസ് രണ്ടാം സ്ഥാനക്കാരായി.
ഏറ്റവും ശ്രദ്ദേയമായതും ഒരുപാട് ജനങ്ങൾക്കു ഉപകാരപ്രദമായതും വിക്ടോറിയ ക്ലബ്ബും കാസർഗോഡ് ഡയ ലൈഫ് മെഡിക്കൽ സെന്ററും ചേർന്ന് നടത്തിയ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് ആയിരുന്നു.
ഇരുപതോളം വരുന്ന മെഡിക്കൽ ടീം പ്രശ്‌സ്തരായ ഡോക്ടർ മൊയ്‌ദീൻ കുഞ്ഞി ഐ കെ, ഡോക്ടർ മൊയ്‌ദീൻ നഫ്സീർ എന്നിവരുടെ നേതൃത്വത്തിൽ 100 കണക്കിന് രോഗികളെ പരിശോധിച്ചു.
നേത്രരോഗ വിദഗ്ർധക്കു മുൻപിൽ രാവിലെ മുതൽ നീണ്ട ക്യു ദൃശ്യമായിരുന്നു.. വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നെറ്റിയിൽ ഒരു പൊൻകിരീടം കൂടി ചാർത്തികൊണ്ട് വൈകുന്നേരത്തോടെ വിക്ടറി ഫസ്റ്റിനു വിരാമമായി.