മഅ്ദനി വിഷയത്തിൽ നിയമ സഭ ഇടപെടണം; പി.ഡി.പി രാപകൽ സമരം 15ന് തലപ്പാടിയിൽ

0 0
Read Time:3 Minute, 42 Second

മഅ്ദനി വിഷയത്തിൽ നിയമ സഭ ഇടപെടണം; പി.ഡി.പി രാപകൽ സമരം 15ന് തലപ്പാടിയിൽ
മഅ്ദനി വിഷയത്തിൽ നിയമ സഭ ഇടപെടണം; പി.ഡി.പി രാപകൽ സമരം 15ന് തലപ്പാടിയിൽ
കുമ്പള: പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യ അവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിൽ കേരള നിയമസഭ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി സംസ്ഥാന വ്യാപകമായി നടത്തുന്ന രാപകൽ സമരത്തിൻറ ഭാഗമായി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സമരം ബുധൻ, വ്യാഴം ദിവസങ്ങളിൽ തലപ്പാടിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മഹ്ദനിയെ അകാരണമായി പാർപ്പിച്ചിരിക്കുന്ന കർണാടക യുടെ അതിർത്തിയായ തലപ്പാടിയിൽ 15ന് വൈകുന്നേരം നാലു മണി മുതൽ മാർച്ച്‌ 16 രാവിലെ 10 മണി വരെയാണ് രാപകൽ സമരം.
നിരപരാധിയായ അബ്ദുൾ നാസർ മഅദനിയുടെ മോചനത്തിനു വേണ്ടിയും നീതിക്കുവേണ്ടിയും ഉള്ള പോരാട്ടത്തിൽ മുഴുവൻ മനുഷ്യസ്നേഹികളുടെയും പിന്തുണ അഭ്യർത്ഥിച്ച നേതാക്കൾ ചിലർ സഹായിക്കുന്നു എന്ന് വരുത്തി തീർത്ത് മഅദനിയെ ഇപ്പോഴും ഒളിഞ്ഞാക്രമിക്കാൻ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി. മഅദനിക്കെതിരെ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ ആരോപണങ്ങളുടെയും ചതിയുടെയും തുടർ ശ്രമങ്ങൾ മാത്രമാണ് ഇതെന്ന് നേതാക്കൾ പറഞ്ഞു. മഅദനിക്കെതിരെ നടക്കുന്ന നീതി നിഷേധത്തിനെതിരെ പിന്തുണയുടെ പേരിൽ ആരുടെയും ആട്ടും തുപ്പോട് കൂടിയുള്ള സഹകരണ പ്രഹസനം പി.ഡി.പി ആഗ്രഹിക്കുന്നില്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. പി.ഡി.പി നടത്തുന്ന സമരം ഔദാര്യത്തിന് വേണ്ടിയല്ല അവകാശ പോരാട്ടമാണ് എന്നും നീതിക്ക് വേണ്ടിയുള്ള സമരത്തിൽ ഐക്യപ്പെടുക എന്നത് ജനപ്രതിനിധി കളുടെയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെയും സത്യസന്ധമായ മാധ്യമ പ്രവർത്തനത്തിെൻറയും ധാർമികമായ ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം നിർവഹിക്കാൻ ബന്ധപ്പെട്ടവരോട് പി.ഡി.പി നേതാക്കൾ അഭ്യർത്ഥിച്ചു.
രാപകൽ സമരം ഡോ. ഇസ്മായിൽ ഷാഫി ബാബ്ക്കാട്ട് ഉത്ഘാടനം ചെയ്യും. പ്രമുഖ മത പണ്ഡിതൻ മൗലാന അൽ ഹാഫിസ് മുഹമ്മദ്‌ സ്വാദിഖ് റസ്വി അൽ മിസ്ബഹി മുംബൈ മുഖ്യ പ്രഭാഷണം നടത്തും. കേരളത്തിലെയും കർണാടകയിലെയും പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാധ്യമ മേഖലയിലെ പ്രവർത്തകർ സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ പി.ഡി.പി ജില്ല അധ്യക്ഷൻ എസ്.എം ബഷീർ അഹമ്മദ് റസ്വി, ഉപാധ്യക്ഷൻമാരായ കെ.പി മുഹമ്മദ്‌ അബ്ദുള്ള കുഞ്ഞി, അബ്ദുൽ റഹ്‌മാൻ പുത്തികെ, ജോയിന്റ് സെക്രട്ടറി ജാസി പോസോട്ട്, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം തോകെ,
മൂസ അട്ക്കം, അഫ്സർ മള്ളങ്കൈ തുടങ്ങിയവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!