ദുബായ് മലബാർ കലാസാംസ്‌കാരിക വേദിയുടെ റമദാൻ സൗഹൃദ സംഗമവും റിലീഫും ഏപ്രിൽ ആദ്യവാരം
കാസറഗോഡ് : നാട്ടിലും ഗൾഫ് നാടുകളിലുമായി സാമൂഹ്യ – സാംസ്കാരിക- വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലകളിൽ കാൽ നൂറ്റാണ്ടിലേറെയായി നിറ സാന്നിദ്ധ്യമായി മുന്നേറുന്ന ദുബായ് മലബാർ കലാസാംസ്കാരി വേദി നിർധനരുടെ കണ്ണീരൊപ്പാൻ വീണ്ടും രംഗത്ത്.
ദുബായ് മലബാർ കലാ സാംസ്കാരിവേദി, അൽഫലാഹ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പികുന്ന ഈ വർഷത്തെ റംസാൻ സൗഹൃദ സംഗമവും റിലീഫും ഏപ്രിൽ ആദ്യവാരം കുമ്പളയിലെ കെ.പി റിസോട്ട് ആരിക്കാടിയിൽ വെച്ച് നടക്കും.
പരിപാടിയുടെ ബ്രൗഷർ പ്രകാശനം പ്രമുഖ വ്യവസായിയും കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടുമായ കല്ലട്ര മാഹിൻ ഹാജി, അൽ-ഫലാഹ് ഫൗണ്ടേഷൻ ചെയർമാനും വാണിജ്വപ്രമഖനുമായ യുസഫ് അൽഫലയ്ക്ക് നൽകി പ്രകാശനം ചെയ്തു. ബാംഗ്ലൂരിലെ അൽഫലാഹ് കോർപ്പറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ എ കെ ആരിഫ് അദ്ധ്യക്ഷത വഹിച്ചു.
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമിറ്റി ചെയർമാനും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യുസഫ് മുഖ്യാതിഥിയായിരുന്നു. സെഡ്.എ. കയ്യാർ,കെ വി യുസഫ്.അൻവർ കോളിയടുക്കം, കിരൺ ബാംഗ്ലൂർ, ഹനിഫ കോളിയടുക്കം, സിദ്ദീഖ് ദണ്ഡഗോളി, ഹനീഫ മേൽപറമ്പ്, റഫീഖ് ബാംഗ്ലൂർ തുടങ്ങിയർ സംബന്ധിച്ചു.