Read Time:1 Minute, 18 Second
ഉപ്പള പെരിങ്കടി സ്വദേശിയായ ഇഞ്ചിനീയർ മുംബൈയിൽ നിര്യാതനായി

മുംബൈ: ഉപ്പള പെരിങ്കടിയിലെ പരേതനായ അബ്ദുൽ ഖാദർ ബീഫാത്തിമ ദമ്പതികളുടെ മകനും മുംബൈയിൽ ഇലക്ട്രിക്കൽ ഇഞ്ചിനീയറുമായിരുന്ന ഷാഹുൽ ഹമീദ് കുഴഞ്ഞ് വീണു മരിച്ചു.
രാത്രി ഭകഷണം കഴിഞ്ഞു ഉറങ്ങാൻ വേണ്ടി തയാറെടുക്കുമ്പോഴായിരുന്നു കുഴഞ്ഞ് വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുംബൈ കേരള മുസ്ലിം ജമാഅത്ത് ഇടപെട്ടു തുടർ നടപടികൾ സ്വീകരിച്ചതിന് ശേഷം മൃതദേഹം നാട്ടിലേക്ക് അയച്ചതായി മുംബൈ കേരള ജമാഅത്ത് സെക്രട്ടറി ഹനീഫ അറിയിച്ചു.
നാളെ (ബുധൻ) പുലർച്ചെ 5മണിയോടെ നാട്ടിലെത്തി പെരിങ്കടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ റുമൈസ . മക്കൾ: കലാം ,ഫാത്തിമ
സഹോദരങ്ങൾ : മൂസ ,മൊയ്തീൻ കുഞ്ഞി, അഷ്റഫ്,സുഹ്റ,ഖദീജ എന്നിവരാണ്.


