0
0
Read Time:56 Second
www.haqnews.in
ദുബായ് കെ.എം.സി.സി. മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി ധനസഹായം കൈമാറി
മംഗൽപാടി: ദുബൈ കെ എം സി സി മംഗല്പാടി പഞ്ചായത്ത് കമ്മിറ്റി വിവിധ വാർഡുകളിൽ സഹായ ഫണ്ട് വിതരണം ചെയ്തു.
മംഗല്പാടി പഞ്ചായത്തിലെ ഒന്നാം വാർഡ് മൂസോടിയിലും ,പത്താം വാർഡ് മീപ്പുരിയിലും വിവാഹ സഹായ ഫണ്ടും ,പതിനാറാം വാർഡ് ബന്തിയോടിൽ കിഡ്നി രോഗിക്കുള്ള ഡയാലിസിസ് ഫണ്ടും കൈമാറി.
ദുബായ് കെ എം സി സി മംഗല്പാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് ബന്ദിയോടും , സെക്രട്ടറി അലി മുട്ടവും മുസ്ലിംലീഗ് വാർഡ്,പഞ്ചായത്ത്,മണ്ഡലം,ജില്ലാ നേതാക്കൻമാർ സംബന്ധിച്ചു.