അണ്ടർ 14 സബ്ജില്ലാ തല കബഡി ചാമ്പ്യൻഷിപ്പിന് ഉജ്ജ്വല തുടക്കം
കാസറഗോഡ്:കാസറഗോഡ് അണ്ടർ 14വിഭാഗം വിദ്യാർത്ഥികളുടെ കാസറഗോഡ് സബ് ജില്ലാ തല കബഡി ചാമ്പ്യൻഷിപ്പിന് ബെദിര പി ടി എം എ യു പി സ്കുളിൽ തുടക്കമായി.
ദേശീയ കബഡി താരം ജഗദീഷ് കുമ്പള ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു .
കാസർഗോഡ് A E O അഗസ്റ്റിൻ ബർന്നസ് മുഖ്യ അതിഥിയായിരുന്നു. സ്കൂൾ മാനേജർ മുഹമ്മദ് കുഞ്ഞി വാർഡ് കൗൺസിലർ മാരായ മമ്മു ചാല, ബി എസ് സൈനുദ്ദീൻ പിടിഎ പ്രസിഡണ്ട് സി ഐ അബ്ദുസ്സലാം മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സി എ അബ്ദുള്ളക്കുഞ്ഞി ഹാജി ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
ദേശീയ സംസ്ഥാന കബഡി കോച്ചു മാരായ പ്രമോദ്,പ്രജീഷ്, സുനിൽ,സുനിൽകുമാർ തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു. റിഷാദ് പള്ളം, കെ എ അബ്ദുല്ല, മുഹമ്മദ് മാണി മൂല, അബൂബക്കർ ഉടുപ്പി, ബി എം സി ബഷീർ, ഹാരിസ് ബി എം, മുനീർ, ബഷീർ കടവത്ത്, നിസാർ ബി എ, റോഷ്നി തുടങ്ങിയവർ സംബന്ധിച്ചു. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. ഷുക്കൂർ തങ്ങൾ സ്വാഗതവും പറഞ്ഞു.