വിവാദങ്ങൾ ഗുണം ചെയ്തു;പത്താന്റെ ടിക്കറ്റ് നിരക്ക് 2000ന് മുകളിൽ

0 0
Read Time:2 Minute, 3 Second

വിവാദങ്ങൾ ഗുണം ചെയ്തു;പത്താന്റെ ടിക്കറ്റ് നിരക്ക് 2000ന് മുകളിൽ

ന്യൂദൽഹി-ഷാരൂഖ് ഖാൻ ചിത്രം പത്താന്റെ ടിക്കറ്റുകൾക്ക് വില ഉയർന്നു. ദൽഹിയിൽ 2200 രൂപ വരെ ടിക്കറ്റ് നിരക്ക് ഉയർന്നു. മുംബൈ പി.വി.ആർ സെലക്ട് സിറ്റി വാക്കിൽ 2100 രൂപയ്ക്കാണ് വിൽക്കുന്നത്. പി.വി.ആർ ലോജീസ് നോയിഡയിൽ 10.55നുള്ള ഷോയുടെ ടിക്കറ്റ് നിരക്ക് 1090 രൂപയായി ഉയർന്നു. 2 ഡി ടിക്കറ്റ് നിരക്ക് 700 രൂപയായും ഉയർന്നു. ബംഗളൂരുവിൽ പത്താന്റെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് 900 രൂപയാണ്.
പൂനെയിൽ 650 രൂപ, ഹൈദരാബാദിൽ 295 രൂപയായും ഉയർന്നു. വിവാദങ്ങൾ പത്താനു ഗുണം ചെയ്തു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. ജനുവരി 25ന് ആക്ഷൻ ത്രില്ലർ ചിത്രമായ പത്താൻ തിയേറ്ററുകളിൽ എത്തും. നാലുവർഷത്തിനുശേഷം തിയേറ്ററിൽ എത്തുന്ന ഷാരൂഖ്ഖാൻ ചിത്രമാണ് പത്താൻ. ദീപിക പദുകോൺ ആണ് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക. ജോൺ എബ്രഹാം, ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. യഷ് രാജ് ഫിലിംസാണ് നിർമ്മാണം. സംഘപരിവാറിലെ പ്രധാന സംഘടനകളെല്ലാം പത്താനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവും മികച്ച മൾട്ടിപ്ലക്‌സുകളുള്ള ഗുജറാത്തിലെ നഗരങ്ങളിൽ ഷോപ്പിംഗ് മാളുകൾ കത്തിക്കുമെന്ന് വരെ ബജ്‌റംഗ് ദൾ ഭീഷണി മുഴക്കിയിരുന്നു. 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!