മഞ്ചേശ്വരം ബ്ലോക്ക് തല പാലിയേറ്റീവ് ശിൽപ ശാല നടത്തി
മഞ്ചേശ്വരം ബ്ലോക്ക് തല പാലിയേറ്റീവ് ശിൽപ ശാല നടത്തി
മഞ്ചേശ്വരം :ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കുമായുള്ള പാലിയേറ്റീവ് ശിൽപ ശാല മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ചു നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഷംസീന ഉൽഘടനം ചെയ്തു. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ ശാന്റി അധ്യക്ഷത വഹിച്ചു . ബ്ലോക്കിന്റെ പരിധിയിലുള്ള 7 പഞ്ചായത്തുകളിലെ ഡോക്ടർ മാർ ആരോഗ്യസ്റ്റാൻഡിങ് ചെയർപേഴ്സൺ മാർ,ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ,ഹെൽത്ത് ഇൻസ്‌പെക്ടർ മാർ, പി ആർ ഒ , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മാർ, കമ്മ്യൂണിറ്റി നഴ്സുമാർ, സെക്കന്ററി പാലിയേറ്റീവ് നേഴ്സ് എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന പരിശീലന ക്ലാസ്സിൽ മഹേഷ്, ശ്രീ വിനോദ് കുമാർ, ഡോ . ഡാൽമിട്ട നിയ ജെയിംസ് എന്നിവർ ക്ലാസുകൾ അവതരിപ്പിച്ചു .പാലിയേറ്റീവ് പ്രവർത്തങ്ങൾ, ന്യുനതകൾ, പരിമിതികൾ, നൂതന ആശയങ്ങൾ എന്നിവയെ കുറിച് ചർച്ച നടത്തി.ഹരീഷ് സ്വാഗതവും തമ്പി നന്ദിയും പറഞ്ഞു