ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ “HAYYAQ 2023” സൗഹൃദ സംഗമം പോസ്റ്റർ പ്രകാശനം ചെയ്തു

ദോഹ :. ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഖത്തറിൻ്റെ യശ്ശസ് വാനോളം ഉയർത്തിയ ഫിഫ വേൾഡ് കപ്പ് കെങ്കേമമാക്കാൻ പ്രവർത്തിച്ച മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പരിധിയിൽ പെടുന്ന വൊളണ്ടിയർമരെ അഭിനന്ദിക്കൽ ചടങ്ങ് നടത്താൻ തീരുമാനിച്ചു.
പഞ്ചായത്ത് കെഎംസിസിയുടെ വൈജ്ഞാനിക പരിപാടിയായ ഇസ്തിഖാമയെ ആസ്പദമാക്കി ഇസ്ലാമിക്ക് ക്വിസ് മത്സരം ,മനസ്സിന് സന്തോഷവും ശരീരത്തിന് ഊർജ്ജവും പകരാൻ ഫൺ ഗെയിംസുകൾ കൂടാതെ കെ എം സി സി യുടെ സ്നേഹോപഹാര വിതരണവും നടക്കും.
. ഈ വരുന്ന ജനുവരി 20 ആം തീയതി വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം, മാമൂറയിലുള്ള ലുക്മാൻ റസിഡൻസിയിൽ കെഎംസിസിയുടെ സംസ്ഥാന ജില്ലാ മണ്ഡല നേതാക്കളുടെ സാന്നിധ്യത്തിൽ നടക്കുന്ന ‘ഹയ്യാക്ക് 2023 ‘ സ്നേഹ സൗഹൃദ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര നിർവഹിച്ചു .


