നവീകരിച്ച ‘കുമ്പോൽ തങ്ങൾ ‘പള്ളിയും ദർഗ ശരീഫും ഉദ്ഘാടനം ചെയ്തു
കുമ്പള :നവീകരിച്ച ‘കുമ്പോൽ തങ്ങൾ ‘ പള്ളിയും കുമ്പോൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ ദർഗാ ശരീഫും ഉത്ഘാടനം ചെയ്തു.
മസ്ജിദുന്നബവിയുടെ വാതിലിന്റെ മാതൃകയിൽ നിർമിച്ച പള്ളിയുടെ പ്രധാന പ്രവേശന കവാടം കുമ്പോൽ ഡോ :സയ്യിദ് സിറാജുദ്ദീൻ തങ്ങൾ ഉത്ഘാടനം ചെയ്തു. അറേബ്യൻ മുഗൾ ശില്പകലാ മാതൃകയിൽ നവീകരിച്ച കുമ്പോൽ ബദ്‌രിയ ജുമാ മസ്ജിദിന്റെ ഉത്ഘാടനവും വഖഫ് കർമവും കുമ്പോൽ സയ്യിദ് മുഹമ്മദ് ആറ്റക്കോയ നിർവഹിച്ചു .കുമ്പോൽ സയ്യിദ് അലി തങ്ങൾ അസർ നിസ്കാരത്തിന് നേതൃത്വം നൽകി .
തനത് കേരളീയ ശില്പകലാ മാതൃകയിൽ നിർമിച്ച ദർഗാ ശരീഫ് കുമ്പോൽ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ വിശ്വാസികൾക്കായി തുറന്ന് നൽകി.കുമ്പോൽ സയ്യിദ് ജഅഫർ സാദിഖ് തങ്ങൾ കൂട്ട സിയാറത്തിന് നേതൃത്വം നൽകി.കുമ്പോൽ തങ്ങൾ ഉറൂസിനോട് അനുബന്ധിച്ചാണ് പള്ളിയും ദർഗാ ശരീഫും നവീകരിച്ചത്.ജനുവരി 13 മുതൽ 17 വരെ മതപ്രഭാഷണപരമ്പരയും 19 മുതൽ 22 വരെ കുമ്പോൽ തങ്ങൾ ഉറൂസും പാപ്പം കോയ നഗറിൽ വച്ച് നടക്കും.ചടങ്ങിൽ ജമാ അത്ത് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.
നവീകരിച്ച ‘കുമ്പോൽ തങ്ങൾ ‘പള്ളിയും ദർഗ ശരീഫും ഉദ്ഘാടനം ചെയ്തു
Read Time:1 Minute, 44 Second