ചരിത്രപ്രസിദ്ധമായ കടമ്പാർ മഖാം ഉറൂസിന് ഇന്ന് തുടക്കം
മഞ്ചേശ്വരം:ചരിത്രപ്രസിദ്ധമായ കടമ്പാർ വലിയുള്ളാഹി ഹാജിയാർ ഉപ്പാപ്പ (റ) പേരിൽ രണ്ട് വർഷത്തിൽ നടത്താറുള്ള ഉറൂസും മതവിജ്ഞാന സദസും 2023 ജനുവരി 5 മുതൽ 15 വരെയുള്ള ദിവസങ്ങളിലായി നടക്കുമെന്ന് ഉറൂസ് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഞ്ചിന് വൈകിട്ട് 4ന് സയ്യിദ് അതാഉള്ള തങ്ങൾ പതാക ഉയർത്തും. കുമ്പോൽ കെ.എസ് ആറ്റക്കോയ തങ്ങൾ സിയാറത്തിന് നേതൃത്വം നൽകും.രാത്രി 8 30ന് സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ കടലുണ്ടി ഉദ്ഘാടനം ചെയ്യും.എം.പി മുഹമ്മദ് സഅദി അധ്യക്ഷനാകും. എ.കെ.എം അഷ്റഫ് എം.എൽ.എ സംസാരിക്കും. പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ വഹാബ് നഈമി കൊല്ലം, ഷമീർ ദാരിമി കൊല്ലം, നൗഫൽ സഖാഫികളസ ,മൻസൂർ അലി ദാരിമി കാപ്പ്, അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവ , യഹ്‌യ ബാഖവി പുഴക്കര തുടങ്ങിയവർ സംസാരിക്കും. 14ന് നടക്കുന്ന സമാപന സമ്മേളനം സമസ്ത സെക്രട്ടറി പ്രൊഫ:കെ ആലിക്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയിൽസമസ്ത പ്രസി ഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. കൊയ്യോട് ഉമർ മുസ്ലിയാർ അനുഗ്രഹ പ്രഭാഷണവും ഖലീൽ ഹുദവി മുഖ്യപ്രഭാഷണവും നടത്തും. പാണക്കാട് സയ്യിദ് അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, കെ. എസ് അലി തങ്ങൾ കുമ്പോൽ സംബന്ധിക്കും.വാർത്താ സമ്മേളനത്തിൽ ജമാഅത്ത് പ്രസിഡൻ്റ് അബൂബക്കർ ഹൊസമനെ, സെക്രട്ടറി ഇ.എൻ അബൂബക്കർ ഹാജി ഗാന്ധിനഗർ,ഉറൂസ് കമ്മിറ്റി ചെയർമാൻ ഉസ്മാൻ ഇടിയ, കൺവീനർ മാമു കല്ലക്കട്ട, വി.പി ഇബ്രാഹിം, ഖത്തീബ് അശ്റഫ് ഫൈസി കിന്നിംഗാർ, ജാസിം അൽ ബറക സംബന്ധിച്ചു