ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകൾ കൊച്ചിയിലേക്ക്; ഐ.പി.എൽ താരലേലം ഇന്ന്

0 0
Read Time:2 Minute, 58 Second

ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകൾ കൊച്ചിയിലേക്ക്; ഐ.പി.എൽ താരലേലം ഇന്ന്

കൊച്ചി: ഐ.പി.എൽ മിനി താരലേലം ഇന്ന് കൊച്ചിയിൽ നടക്കും. ഉച്ചയ്ക്ക് 2.30ന് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ലേലം അരങ്ങേറുക. 405 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്.

മിനി താരലേലമെന്നാണു പേരെങ്കിലും സംഗതി ഗ്രാൻഡാകുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. പ്രമുഖ താരങ്ങളെ റിലീസ് ചെയ്ത ടീമുകളെല്ലാം സൂപ്പർതാരങ്ങളെ വലയിട്ടു പിടിക്കാനായാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. എല്ലാ ടീമുകൾക്കും പ്രധാനപ്പെട്ട ചില സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. അതിനാൽ, ഇന്നത്തെ ലേലം പൊടിപൊടിക്കുമെന്നുറപ്പാണ്.

405 പേരിൽ 273ഉം ഇന്ത്യൻ താരങ്ങളാണ്. 132 വിദേശ താരങ്ങളുമുണ്ട്. അതിൽ പ്രമുഖരായ പലരുമുണ്ട്. 10 ടീമുകളിലായി ആകെ 87 താരങ്ങളുടെ ഒഴിവാണുള്ളത്. പോക്കറ്റിലുള്ള പണം വിവേകത്തോടെ ഉപയോഗിച്ച് കരുത്തരെ ടീമിലെത്തിക്കാനാകും എല്ലാവരും ലക്ഷ്യമിടുന്നത്. ലേലപ്പട്ടികയിലുള്ള 11 താരങ്ങളുടെ അടിസ്ഥാന വില 1.5 കോടിയാണ്.

നിലവിൽ 206.5 കോടി രൂപയാണ് ടീമുകളുടെ പക്കൽ ശേഷിക്കുന്നത്. മുംബൈ ഇന്ത്യൻസ്-20.55 കോടി, ചെന്നൈ സൂപ്പർ കിങ്‌സ്-20.45 കോടി, ഡൽഹി ക്യാപിറ്റൽസ്-19.45 കോടി, രാജസ്ഥാൻ റോയൽസ്-13.2 കോടി, ലക്‌നൗ സൂപ്പർ ജയന്റ്‌സ്-23.35 കോടി, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്-8.75 കോടി, ഗുജറാത്ത് ടൈറ്റൻസ്-19.25, പഞ്ചാബ് കിങ്‌സ്-32.2 കോടി, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-7.05 കോടി, കോടി, സൺറൈസേഴ്‌സ് ഹൈദരാബാദ്-42.25 കോടി എന്നിങ്ങനെയാണ് ടീമികളുടെ കീശയിൽ അവശേഷിക്കുന്ന തുക.

കാമറൂൺ ഗ്രീൻ, ബെൻ സ്റ്റോക്‌സ്, സാം കറൻ, ഹാരി ബ്രൂക്ക് എന്നിവരായിരിക്കും ലേലത്തിലെ പ്രധാന ആകർഷണം. മലയാളി താരം രോഹൻ എസ്. കുന്നുമ്മലിന് അടിസ്ഥാന വില 20 ലക്ഷം രൂപയാണ്. റോഹനടക്കം ഒരുപിടി മലയാളി താരങ്ങളും ഇത്തവണ വമ്പൻ ടീമുകളുടെ ഭാഗമായേക്കും. കോടികളുടെ കണക്കിൽ ആരോക്കെ അത്ഭുതപ്പെടുത്തുമെന്ന് കാത്തിരുന്നുതന്നെ കാണാം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!