ആർകിടെക്ചർ – സിവിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ഒരു മാസത്തെ ഇൻഡെൺഷിപ്പ് സൗകര്യമൊരുക്കി ജെ എച്ച് എൽ ബിൽഡേഴ്‌സ്
കുമ്പള : ആർകിടെക്ചർ – സിവിൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയോ ഡിപ്ലോമയോ
പൂർത്തിയാക്കി ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന രൂപത്തിൽ ഒരുമാസത്ത വൺ ഓൺ വൺ ഇൻഡെൺഷിപ്പ് സൗകര്യമൊരുക്കി ജെ എച്ച് എൽ ബിൽഡേഴ്‌സ്. കുമ്പള പ്രസ് ഫോറത്തിൽ ചേർന്ന പത്ര സമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. നിലവിൽ പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർക്ക് പരിശീലനം ലഭിക്കാനുള്ള സൗകര്യങ്ങൾ പരിമിതമാണ്. ഒരു മാസം കൊണ്ട് ലൈവ് പ്രോജക്ടുകളോടൊപ്പം പ്ലാൻ , പഞ്ചായത്ത് – മുനിസിപ്പാലിറ്റി പെർമിറ്റ്, റെഗുലറൈസേഷൻ, കംപ്ലീഷൻ , എസ്റ്റിമേറ്റ് തുടങ്ങിയ ഓഫീസ് കാര്യങ്ങളും ത്രീ ഡി എസ് മാക്സ്, ലൂമിയോൺ എന്നിവയിലും പ്രാവീണ്യം നേടാൻ ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയാണ് ഇത്. ഇതോടൊപ്പം സൈറ്റുകളിൽ നേരിട്ട് സന്ദർശിച്ച് നിർമ്മാണത്തിന്റെ ഓരോ ഘട്ടവും
മനസ്സിലാക്കാനുള്ള സൗകര്യവും ഇതിന്റെ ഭാഗമായി ലഭിക്കും. കൂടാതെ സ്ട്രക്ച്ചറൽ എഞ്ചിനിയർ- ആർക്കിടെക്ട് അസിസ്റ്റൻസും ഉണ്ടാവും. ഒരുമാസത്തെ ഇൻഡൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും നൽകും. കോഴ്സ് മെൻറ്റർമാരായി നവീൻ കുമാരൻ M Tech, Arch. അബ്ദുൽ റാസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
ജെ എച്ച് എൽ ബിൽഡേഴ്‌സ് ചീഫ് എഞ്ചിനിയർ സുഷ്മിത, എഞ്ചിനിയർമാരായ ആബിദ, സഫ്‌വാൻ , ഡിസൈനർമാരായ ദാവൂദ് ഹക്കീം, അമീർ ജമാൽ എന്നിവർ മെന്റർമാരായി ഇന്റേൺഷിപ്പ് നിയന്ത്രിക്കും. വാർത്താ സമ്മേളനത്തിൽ ജെ എച്ച് എൽ ബിൽഡേഴ്‌സ് മാനേജിങ് ഡിറക്ടർ ഇസ്മായീൽ മൂസ, സി ഇ ഒ അബ്ദുല്ലത്തീഫ്, നവീൻ കുമാരൻ M Tech, Arch. അബ്ദുൽ റാസ് എന്നിവർ സംബന്ധിച്ചു.
ആർകിടെക്ചർ – സിവിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ഒരു മാസത്തെ ഇൻഡെൺഷിപ്പ് സൗകര്യമൊരുക്കി ജെ എച്ച് എൽ ബിൽഡേഴ്‌സ്
Read Time:2 Minute, 44 Second