ഉപ്പളയിൽ മധ്യവയസ്ക്കനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം; പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന ആക്ഷേപവുമായി കുടുംബം രംഗത്ത്

0 0
Read Time:3 Minute, 50 Second

ഉപ്പളയിൽ മധ്യവയസ്ക്കനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം; പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന ആക്ഷേപവുമായി കുടുംബം രംഗത്ത്

കുമ്പള:പള്ളിയിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ തടഞ്ഞു നിർത്തി മധ്യവയസ്കനെ അഞ്ചംഗ സംഘത്തിൻ്റെ നേതൃത്വത്തിൽ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടും പൊലീസ് പ്രതികളെ പിടികൂടുന്ന കാര്യത്തിൽ ഒളിച്ചുകളിക്കുകയാണെന്ന്
ആക്രമണത്തിൽ പരുക്കേറ്റ മുഹമ്മദ് അഫ്സൽ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
സഹോദര പുത്രിയുടെ ദാമ്പത്യ പ്രശ്നവുമായി ബന്ധപ്പെട്ട് അഫ്സൽ നിരവധി തവണ മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. ഇതിൻ്റെ വൈരാഗ്യം വെച്ചാണ് ഭർത്താവ് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അഫ്സലിനെ മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ചത്. ആശുപത്രിയിൽ എത്തി പൊലീസ് മൊഴിയെടുക്കുകയും മറ്റും ചെയ്തിട്ടും കേസിൽ ഇതുവരെ യാതൊരു വിധ തുടർ നടപടിയും ഉണ്ടായിട്ടില്ല.
2000 ൽ ആയിരുന്നു അഫ്സലിൻ്റെ സഹോദര പുത്രി റിഹാന ബാനുവും ചൂരി പച്ചക്കാട്ടെ ഇസ്ഹാഖ്- ജമീല ദമ്പതികളുടെ മകൻ ഷൗക്കത്തലിയും തമ്മിലുള്ള വിവാഹം നടന്നത്.കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ക്രൂരമായ പീഡനവും കൊടിയ മർദനവുമാണ് റിഹാന ബാനു ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത്. പ്രശ്നം പൊലീസിലും കോടതിയിലും എത്തിക്കാതെ കുടുംബത്തിനകത്ത് തന്നെ പറഞ്ഞ് തീർക്കുന്നതിൻ്റെ ഭാഗമായി നിരവധി തവണ അഫ്സൽ മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
വിവാഹ സമയത്ത് നൽകിയ 80 പവൻ സ്വർണാഭരണങ്ങൾ, ഷൗക്കത്തലി പൂനയിൽ നിന്നും രണ്ടാമത് കല്യാണം കഴിച്ച ഭാര്യക്ക് നൽകിയതായും വീടും വാഹനവും വിറ്റതായും അഫ്സൽ ആരോപിച്ചു. വടി വാൾ അടക്കമൃള്ള ആയുധങ്ങളുമായി വന്ന് ഷൗക്കത്തലി ഭാര്യയെ ഏത്തം ഇടീപ്പിച്ചതായും പൊലീസിൻ്റെ സാന്നിധ്യത്തിൽ വച്ച് വീടിൻ്റെ മുൻവശത്തെ ഗേറ്റ് തകർത്തതായും അഫ്സൽ പറഞ്ഞു.കഴിഞ്ഞ മൂന്ന് വർഷമായി ഷൗക്കത്തലി ഭാര്യക്ക് ചിലവിന് കൊടുക്കുന്നില്ല. ഇക്കാര്യത്തിൽ കാസർകോട് കുടുംബകോടതിയിൽ കേസ് നടക്കുന്നതായും അഫ്സൽ പറഞ്ഞു. തന്നെ മാരകമായി വെട്ടിപ്പരുക്കേൽപ്പിക്കാൻ നേതൃത്വം നൽകിയവരെ ഉടൻ പിടികൂടണമെന്നും തൻ്റെ സഹോദര പുത്രി നീതിക്ക് നീതി ലഭിക്കണമെന്നും അഫ്സൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പൊലീസ് സംഗത തുടർന്നാൽ നൂറ്റഷനു മുന്നിൽ കുടുംബം നിരാഹരമിരിക്കുമെന്നും അഫ്സൽ വ്യക്തമാക്കി. റിഹാന ബാനുവിൻ്റെ പിതാവ് മുഹമ്മദ് റഫീഖും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!