നവോത്ഥാനത്തിന്റെ ശില്പികളാണ് പണ്ഡിതന്മാർ: ത്വാഖ അഹ്മദ് മൗലവി
പ്രവാചകന്മാരുടെ അനന്തരവകാശികളായ പണ്ഡിതന്മാരിലൂടെയാണ് നവോത്ഥാന മുന്നേറ്റത്തിന്റെ പുനർസൃഷ്ടി സാധ്യമാവുകയെന്നും സമൂഹത്തിന് എക്കാലവും ദിശാബോധം നൽകാൻ നിയുക്തരായവരാണ് അവരന്നും മംഗലാപുരം കീഴൂർ സംയുക്ത ഖാസിയും ജില്ലാ സമസ്ത പ്രസിഡണ്ടുമായ ത്വാഖ അഹ്മദ് മൗലവി. മേൽപ്പറമ്പിൽ നടന്ന കടമേരി റഹ്മാനിയ അറബി കോളേജ് ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ജില്ലാതല പ്രചരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടുമല ടി.എം ബാപ്പു മുസ്ലിയാർ അനുസ്മരണവും വേദിയിൽ നടന്നു. റഹ്മാനീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അഷ്റഫ് റഹ്മാനി അധ്യക്ഷനായി. മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഇതര സംസ്ഥാനങ്ങളിൽ റഹ്മാനീസ് അസോസിയേഷൻ നടത്തുന്ന ‘റൂട്ട്’ പദ്ധതിയുടെയും കോട്ടുമല ടി.എം ബാപ്പു മുസ്ലിയാരുടെ പേരിൽ റഹ്മാനിയ ക്യാമ്പസിൽ നിർമ്മാണം പൂർത്തിയായ ബഹുമുഖ അക്കാദമിക് പദ്ധതിയായ തിയോ പാർക്കിന്റെയും വിശദീകരണം അബ്ദുല്ല റഹ്മാനി പെരിങ്ങടി നിർവഹിച്ചു. റൂട്ട് പദ്ധതിയുടെ ആദ്യ സംരംഭകനായ ഉസ്മാൻ അഡ്യനടുക്കക്ക് ത്വാഖ അഹ്മദ് മൗലവി ഉപഹാരം നൽകി ആദരിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഫാറൂഖ് ദാരിമി കൊല്ലമ്പാടി, വൈസ് പ്രസിഡണ്ട് മഹ്മൂദ് മൗലവി ദേളി, അബ്ദുല്ല മുസ്ലിയാർ ചെമ്പരിക്ക കല്ലട്ര അബ്ദുൽ ഖാദർ, മൊയ്തു ഹാജി അൽ മദീന, ഹംസ കട്ടക്കാൽ, സഹദ് ഹാജി, ഹാരിസ് റഹ്മാനി പള്ളിക്കര, ഹുസൈൻ റഹ്മാനി ഖാസിലേൻ, ജുനൈദ് റഹ്മാനി വയനാട്, സുഹൈൽ റഹ്മാനി, ഉനൈസ് റഹ്മാനി മഞ്ചത്തടുക്ക, മുസ്തഫ റഹ്മാനി റിയാസ് റഹ്മാനി പള്ളിക്കര, ഹനീഫ് എം.എം.കെ മേൽപ്പറമ്പ്, നാസർ ഫൈസി, മൊയ്തു ഹാജി തുടങ്ങിയവർ സംബന്ധിച്ചു
നവോത്ഥാനത്തിന്റെ ശില്പികളാണ് പണ്ഡിതന്മാർ: ത്വാഖ അഹ്മദ് മൗലവി
Read Time:2 Minute, 38 Second