അർജന്റീനയ്ക്ക് അറേബ്യൻ ഷോക്ക്;സൗദി അറേബ്യ തകർത്തത് 2-1ന്

0 0
Read Time:1 Minute, 14 Second

അർജന്റീനയ്ക്ക് അറേബ്യൻ ഷോക്ക്;സൗദി അറേബ്യ തകർത്തത് 2-1ന്

ദോഹ: അർജന്റീനയെ 2-1ന് തകർത്ത് സൗദി അറേബ്യക്ക് വിജയമധുരം. ആദ്യ പകുതിയിൽ ഒരു ​ഗോളിന് പിന്നിട്ടു നിന്ന സൗദി രണ്ടാം പകുതിയിൽ അഞ്ചു മിനിറ്റ് ഇടവേളകളിലായി രണ്ടു ​ഗോളുകൾ നേടിയാണ് അർജന്റീനയെ ഞെട്ടിച്ചത്. സലേ അൽ ഷെഹ്‌രി (48), സലീം അല്‍ ദവ്‌സരി (53) എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്. 10–ാം മിനിറ്റിൽ മെസിയുടെ പെനൽറ്റിയിൽ നിന്നാണ് അർജന്റീന ഗോൾ നേടിയത്.

ആദ്യ പകുതിയിൽ അർജന്റീനയെ ഓഫ് സൈഡ് കെണിയിൽ വീണഴ്‌ത്തിയ സൗദി കോച്ച് ഹെര്‍വി റെനാര്‍ഡിന്റെ തന്ത്രം ഫലിച്ചു. 22-ാം മിനിറ്റിൽ മെസിയും 28, 34 മിനിറ്റുകളിൽ ലൗതാരോ മാർട്ടിനെസും നേടിയ ​ഗോൾ ഓഫ് സൈഡിൽ കലാശിച്ചു. ആദ്യ പകുതിയിൽ ഏഴ് ഓഫ് സൈഡുകളാണ് അര്‍ജന്റീനയുടെ ഭാഗത്തുനിന്ന് പിറന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!