Read Time:1 Minute, 19 Second
പഞ്ചായത്തംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തൽ; പോലീസിൽ പരാതി നൽകി
ബന്തിയോട്: മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് 16-ാം വാർഡ് അംഗം റഷീദ ഹനീഫിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റർ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പഞ്ചായത്തംഗം കുമ്പള പൊലീസിൽ പരാതി നൽകി.
വാർഡിലെ സ്വകാര്യ റോഡ് ഇന്റർലോക് പാകിയതുമായി ബന്ധപ്പെട്ടാണ് തെറ്റായ വാർത്തയും പടം സഹിതമുള്ള പോസ്റ്ററും ബന്തിയോട് ഫ്രണ്ട്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ആദ്യം പ്രചരിച്ചത്.
സംശുദ്ധമായ പൊതുപ്രവർത്തനം നടത്തുന്ന തന്നെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ വാർത്തകൾ പടച്ചുവിട്ടവർക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് റഷീദ ഹനീഫ് പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.