ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ബോര്‍ഡിലേക്ക് മത്സരിക്കാന്‍ പ്രമുഖ വ്യവസായി ലത്തീഫ് ഉപ്പളയും

0 0
Read Time:2 Minute, 48 Second

ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ബോര്‍ഡിലേക്ക് മത്സരിക്കാന്‍ പ്രമുഖ വ്യവസായി ലത്തീഫ് ഉപ്പളയും

മസ്‌കത്ത്: ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ) ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാസര്‍കോട് ഉപ്പള സ്വദേശിയും. ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും കാസര്‍കോട് സ്വദേശിയുമായ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റാണ് ചരിത്രപരമായ നിയോഗത്തിലേക്ക് കാലെടുത്ത് വെക്കുന്നത്.

ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സിലേക്ക് ആദ്യമായാണ് വിദേശികള്‍ക്കും മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്. സ്ഥാനാര്‍ഥി പട്ടിക അധികൃതര്‍ പുറത്തുവിട്ടപ്പോള്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ഒമ്പത് പ്രവാസികളാണ് മത്സര രംഗത്തുള്ളത്.
സുഹാര്‍ ഷിപ്പിംഗ് മാനേജിംഗ് ഡയറക്ടര്‍ എബ്രഹാം തനങ്ങാടന്‍, കിംസ് ഒമാന്‍ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി.എം.എ. ഹക്കീം എന്നിവരാണ് മത്സര രംഗത്തുള്ള മറ്റു രണ്ടു മലയാളികള്‍.
നവംബര്‍ 22ന് തിരഞ്ഞെടുപ്പ് നടക്കും. ദീര്‍ഘകാല വീസയുള്ള വിദേശികള്‍ക്ക് ഇത്തവണ വോട്ടിംഗിനും അവസരമുണ്ടാകും. വോട്ടേഴ്സ് രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബര്‍ 27ന് അവസാനിച്ചിരുന്നു.
ആകെ 21 സീറ്റുകളിലേക്കാണ് മത്സരം. അതോടൊപ്പം ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ വിവിധ ശാഖകളിക്കും തെരഞ്ഞെടുപ്പ് നടക്കും. 13,000 കമ്പനികളാണ് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 61 ശതമാനവും ഫസ്റ്റ്, പ്രീമിയം ക്ലാസുകളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്കെല്ലാം വോട്ടവകാശം ഉണ്ട്.
ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സില്‍ വിദേശ നിക്ഷേപകരില്‍ നിന്നു ഒരു പ്രതിനിധിയുണ്ടാകുന്നത് പ്രവാസി സമൂഹത്തിന് ഏറെ ഗുണകരമാകും.
ജില്ലയിലെ പ്രവാസി വ്യവസായികളില്‍ ഏറെ ശ്രദ്ധേയനായ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് നിരവധി സാമൂഹ്യ ജീവകാരുണ്യ സംരംഭങ്ങളില്‍ നേതൃനിരയില്‍ നില്‍ക്കുന്ന വ്യക്തിത്വമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!