Read Time:1 Minute, 11 Second
മണിക്കറുകളോളം പണിമുടക്കിയ വാട്സ്ആപ്പ് തിരികെയെത്തി; സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു

ന്യൂഡൽഹി:മണിക്കറുകളോളം പണിമുടക്കിയ വാട്സ്ആപ്പ് തിരികെയെത്തി; സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു.
ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല. ഇന്ത്യ,യുഎഇ,ഖത്തർ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ 1മണിക്കൂറിലേറെയായി പ്രവർത്തനരഹിതമത്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോട് കൂടിയാണ് വാട്സ്ആപ്പ് നിശ്ചലമായത്. സർവ്വർ തകരാറാണ് എന്നാണ് അനുമാനിക്കപ്പെടുന്നത്. ഇപ്പോൾ ഉച്ചതിരിഞ്ഞ് 2. 20 ന് ശേഷം ഇന്ത്യയിൽ സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടു .
ആളുകൾക്ക് സന്ദേശങ്ങൾ കൈമാറാൻ സാധിക്കുന്നുണ്ട്.


