മള്ളങ്കൈ ജമാഅത്ത് പ്രസിഡണ്ടും ,കദീജ ഡ്രേടർസ് ഉടമയുമായ മഹ്മൂദ് ഹാജി അന്തരിച്ചു

0 0
Read Time:2 Minute, 15 Second

മള്ളങ്കൈ ജമാഅത്ത് പ്രസിഡണ്ടും ,കദീജ ഡ്രേടർസ് ഉടമയുമായ മഹ്മൂദ് ഹാജി അന്തരിച്ചു

ബന്തിയോട്: പൗരപ്രമുഖനും മള്ളങ്കൈ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടും ജില്ലയിലെ പ്രമുഖ ഡ്രൈഫ്രൂട്ട്,സൂപ്പർമാർക്കറ്റായ കദീജ ട്രഡേർസ് ഉടമയുമായ മഹ്മൂദ് ഹാജി മള്ളങ്കൈ അന്തരിച്ചു.
നെഞ്ച് വേദനയെ തുടർന്നായിരുന്നു മരണം. മംഗൽപാടി പഞ്ചായത്ത് പതിനേഴാം വാർഡ് മുസ്ലിംലീഗ് പ്രസിഡണ്ടും കൂടിയായിരുന്നു അദ്ദേഹം.
മഹ്മൂദ് ഹാജിയുടെ വിയോഗം നാടിനെയാകെ ദു:ഖത്തിലാഴ്ത്തി.മരണ വിവരം അറിഞ്ഞയുടൻ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ഒരു നോക്ക് കാണാൻ മള്ളങ്കൈയിലെ വസതിയിലേക്ക് ഒഴുകിയെത്തിയത്.
പാവപ്പെട്ടവരുടെ അത്താണി കൂടിയായിരുന്നു അദ്ദേഹം. വിഷമങ്ങൾ പറഞ്ഞ് ആരെങ്കിലും അദ്ദേഹത്തിന്റെ മുന്നിലെത്തിയാൽ ഇത് വരെ ആരെയും വെറും കയ്യോടെ മടക്കി അയച്ചിരുന്നില്ല. പള്ളി, മദ്രസ്സ ജീവ കാരുണ്യ പ്രവർത്തനം,രാഷ്ട്രീയം തുടങ്ങിയ മേഖലയിൽ ചെറുപ്പം മുതൽക്ക് തന്നെ സജീവ സാന്നിദ്ധ്യമായിരുന്നു മഹ്മൂദ് ഹാജി.
രാഷ്ട്രീയ നേതാക്കന്മാരും,മത നേതാക്കന്മാരും,സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന മഹ്മൂദ് ഹാജി പലരും ജില്ലയിലെത്തിയാൽ അദ്ദേഹത്തിന്റ വീട്ടിൽ വിശ്രമ സൗകര്യവും,അത്താഴവും ഒരുക്കി കൊടുക്കലും പതിവായിരുന്നു.
ഭാര്യ മറിയുമ്മ
മക്കൾ കദീജ,സമീറ,മിസ്രിയ,യൂസുഫ്,ഇർഷാദ്,ആസിഫ്,ഹംസ എന്നിവരാണ്.
മള്ളങ്കൈ ജമാഅത്ത് ഖബർസ്ഥാനിൽ മറവ് ചെയ്യും.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!