ദുബൈ കെഎംസിസി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി “മിസ്കേ മദനീ’22” മൗലിദ് പ്രാർത്ഥനാ സദസ്സ് 2022 ഒക്ടോബർ 21 വെള്ളിയാഴ്ച ദുബൈ അബുഹൈൽ കെഎംസിസി ഹാളിൽ വെച്ച് സംഘടിപ്പിച്ചു
ദുബൈ: ദുബൈ കെഎംസിസി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി “മിസ്കേ മദനീ’22” മൗലിദ് പ്രാർഥന സദസ്സ് 2022 ഒക്ടോബർ 21 വെള്ളിയാഴ്ച ദുബൈ അബുഹൈൽ കെഎംസിസി ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
പ്രസിഡന്റ് ജബ്ബാർ ബൈദല അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി റസാഖ് ബന്ദിയോട് സ്വാഗതം പറഞ്ഞു, ജന പങ്കാളിത്തം കൊണ്ട് ധന്യമായ പരിപാടി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി ഉത്‌ഘാടനം നിർവ്വഹിച്ചു.
സിദ്ദിഖ് ഫൈസി ബന്ദിയോട് മൗലീദിന് നേത്രത്തം നൽകി, ബഹു: സൈനുൽ അബിദീൻ വാഫി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ ഹനീഫ് ചെർക്കള, അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ ജില്ലാ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടി ആർ, മണ്ടലം കമ്മിറ്റി ഭാരവാഹികളായ ഡോക്ടർ ഇസ്മായിൽ, ഇബ്രാഹിം ബെരിക്ക, സൈഫുദ്ദീൻ മൊഗ്രാൽ, യൂസുഫ് ശേണി, മുനീർ ബേരിക്ക, മൻസൂർ മർത്യാ , അഷ്‌റഫ് ബായാർ, അലി സാഗ്, പഞ്ചായത്ത് ഭാരവാഹികളായ ഹാഷിം ബണ്ടസാല, ഖാലിദ് കാണ്ടൽ, ജംഷി അടുക്ക തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷറർ മുഹമ്മദ് പാച്ചാണി നന്ദി പറഞ്ഞു.