നമ്മുടെ വിദ്യാർത്ഥികളുടെ പോക്ക് എങ്ങോട്ട്?
കുമ്പള സ്കൂൾ വ്ദ്യാർത്ഥികളുടെ കൂട്ടത്തല്ല് പതിവാകുന്നു;സംഭവം ശ്രദ്ധയിൽ പെട്ടിട്ടും നടപടിക്ക് തയാറാകാതെ അധികൃതർ
കുമ്പള: ദിനേന വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ സ്കൂളുകളിലും മറ്റും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ച് ലഹരി ഉപയോഗം ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ കുമ്പള ടൗണിൽ പല കാരണങ്ങളുടെ പേരിൽ കൂട്ടത്തല്ല് പതിവാകുന്നു.
VIDEO 1
നമ്മുടെ വിദ്യാർത്ഥികളുടെ പോക്ക് എങ്ങോട്ട്?
സീനിയർ ജൂനിയർ തരം തിരിഞ്ഞും,പ്രണയത്തിന്റെ പേരിലും,സ്പോർട്സിന്റെ പേരിലുമാണ് അടിപിടി നടക്കുന്നത്.
സംഭവം സ്കൂൾ അധികൃതരുടെ ശ്രദ്ദയിൽ പെട്ടിട്ടും നടപടിയില്ലെന്നാണ് പറയുന്നത്.
VIDEO 2
പോലീസ് സ്റ്റേഷന് സ്കൂളായിട്ട് പോലും ഇത് പോലെ നടുറോട്ടിലിട്ട് മർദ്ദനം നടക്കുമ്പോൾ പോലീസ് അധികൃതർ അന്വേഷിക്കാത്തതും ആശങ്കയുളവാക്കുന്നു.
ഈടെയായി നിരവധി സ്കൂൾ കുട്ടികളുടെ റാഗിംഗാ വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ജീവഹാനി സംഭവിക്കുന്നതിന് മുമ്പ് സ്കൂൾ അധികൃതരും പോലീസും ഇടപെട്ടില്ലെങ്കിൽ പൂർണ്ണ ഉത്തര വാദിത്തം ഇവർക്കായിരിക്കും.