30 വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കാനൊരുങ്ങി തളങ്കര GMVHSS 92-93 ബാച്ച്;’ഓർമ്മച്ചെപ്പ് ‘
ലോഗോ പ്രകാശനം ദുബായിൽ നടന്നു
ദുബൈ: തളങ്കര ഗവണ്മെന്റ് മുസ്ലിം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ 1992-93 ലെ എസ്എസ്എൽസി ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമവും മുപ്പതാം വാർഷികാഘോഷവും ‘ഓർമ്മച്ചെപ്പ്’ എന്ന പേരിൽ അതിവിപുലമായ പരിപാടികളോടെ 2022-23 വർഷങ്ങളിൽ നടത്താൻ തീരുമാനിച്ചു.
2022 സെപ്റ്റംബർ 11 ന് തളങ്കര പള്ളിക്കാലിൽ നടന്ന പ്രഥമ ഒത്തുകൂടലോടുകൂടി തുടങ്ങിയ കാര്യപരിപാടികൾ 2023 ജനുവരി 22ന് കാസർഗോഡ് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന പൊതുപരിപാടിയിലൂടെ സമാപനം കുറിക്കും.
ദുബായിലെ പ്രിന്റിംഗ് രംഗത്തെ പ്രമുഖരായ സ്മാർട്ട് പ്രിന്റി ഡിസൈൻ ചെയ്ത “ഓർമ്മച്ചെപ്പ്” ലോഗോ അസ്മാബി ഫൌണ്ടേഷൻ ചെയർമാൻ അച്ചു മുഹമ്മദിന്ന് ചടങ്ങിൽ വെച്ച് കൈമാറി ബഷീർ കല പ്രകാശനം നടത്തി.
താത്തു തൽഹത്ത് അധ്യക്ഷം വഹിച്ച യോഗം സലീം കുന്നിൽ ഉൽഘാടനം ചെയ്തു,
അസ്‌ലം ഗസ്സാലി, നൂറുദ്ധീൻ മീത്തൽ, അമീർ മാങ്ങാട്, ഹബീബ് ഫില്ലി, അഹ്സാൻ, അഫ്‌ലാഹ്, എന്നിവർ സംസാരിച്ചു, മമ്മി ഖാസിലേൻ സ്വാഗതവും, ഫാറൂഖ് ദീനാർ നന്ദിയും പറഞ്ഞു..