ദുബായിൽ അപകടങ്ങൾ സംഭവിച്ചാൽ വാഹനങ്ങൾ റോഡിൽ നിർത്തുന്നത് നിയമലംഘനം

0 0
Read Time:2 Minute, 26 Second

ദുബായിൽ അപകടങ്ങൾ സംഭവിച്ചാൽ വാഹനങ്ങൾ റോഡിൽ നിർത്തുന്നത് നിയമലംഘനം

ദുബായ് : ഗുരുതരമല്ലാത്ത വാഹനാപകടങ്ങളുണ്ടായാൽ റോഡിൽ വാഹനം നിർത്തരുതെന്ന് ഗതാഗത വകുപ്പിന്റെ മുന്നറിയിപ്പ് . റോഡിൽ വാഹനങ്ങൾ നിറുത്തുന്നത് ഗുരുതര അപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണിത് . ഇത്തരത്തിൽ വാഹനം നിർത്തിയതിനോ തുടർന്ന് കഴിഞ്ഞ വർഷം 8 പേരാണ് മരിച്ചതെന്ന് ട്രാഫിക് ഡിപ്പാർട്ട്മെമെന്റ് അഡ്മിനിസ്ട്രേഷൻ ഡപ്യൂട്ടി ഡയറക്ടർ ബ്രിഗേ . ജുമ ബിൻ സുവൈദാൻ വെളിപ്പെടുത്തി . ചില ഡ്രൈവർമാർ നിസ്സാര അപകടങ്ങൾക്കു പോലും റോഡിൽ വാഹനം നിർത്തുന്നുണ്ട് . ഇത് അപ്രതീക്ഷിത അപകടങ്ങളുണ്ടാക്കും . യാത്രയ്ക്കിടെ വാഹനം കേടായാൽ … അടിയന്തരഘട്ടങ്ങളിൽ 999 ൽ വിളിക്കുക
• ഇന്ധനം തീരുക , സാങ്കേതിക തകരാറ് , നിസ്സാര അപകടം എന്നിവ സംഭവിച്ച വാഹനങ്ങളിലെ ഡ്രൈവർമാർ പൊലീസ് പട്രോളിങ് വാഹനം വരും വരെ വാഹനത്തിൽ ഇരിക്കരുത് .
*വാഹനം യാത്രയ്ക്കിടെ നിശ്ചലമായാൽ മുന്നറിയിപ്പെന്ന നിലയിൽ ഇൻഡിക്കേറ്ററുകൾ പ്രവർത്തിപ്പിക്കണം .
സാധിക്കുമെങ്കിൽ വഴിയിൽ നിന്നും വാഹനം മാറ്റാൻ ശ്രമിക്കുക .
ഇതു ജാഗ്രതയോടെ വേണം .
• വാഹനം റോഡിൽനിന്ന് നീക്കാനായില്ലെങ്കിൽ മുന്നറിയിപ്പ് സിഗ്നലുകളിട്ട് വാഹനത്തിൽ നിന്നും മാറണം . പിറകിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് അകലം പാലിക്കാൻ ത്രികോണ മാതൃകയിലുള്ള ട്രാഫിക് സിഗ്നൽ വാഹനത്തിനു പിറകിൽ വയ്ക്കണം . പൊലീസിലും വിവരം അറിയിക്കണം . പട്രോളിങ് വാഹനങ്ങൾ ഉടൻ സംഭവസ്ഥലത്തെത്തി ആവശ്യമായ മുൻകരുതൽ സ്വീകരിക്കും . യാത്രയ്ക്ക് മുൻപ് ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കണം .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!