ലണ്ടൻ മുഹമ്മദ് ഹാജിയുടെ വിയോഗം; യു.സി.സി.എഫ്. അനുശോചനം നടത്തി
ഉപ്പള :ഉപ്പള ക്യാൻസർ കെയർ ഫൗണ്ടേഷന്റെ ഉപദേശക സമിതി ചെയർമാനായിരുന്ന ലണ്ടൻ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ യു സി സി എഫ് അനുശോചനം രേഖപ്പെടുത്തി.
ഉപ്പള ക്യാൻസർ കെയർ ഫൌണ്ടേഷന്റെ ജീവ നാഡിയായിരുന്നു അദ്ദേഹം.ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ശോഭിച്ചിരുന്ന അദ്ദേഹം നാട്ടിലെ സാമൂഹിക സാംസ്കാരിക പ്രവർത്തന രംഗങ്ങളിലും നിറ സാന്നിധ്യമായിരുന്നു.
സേവന രംഗത്ത് മറ്റുള്ളവർക്ക് അനുകരണീയമായ മാതൃകാ പുരുഷനായിരുന്ന ലണ്ടൻ മുഹമ്മദ് ഹാജിയുടെ വിയോഗം നാടിനും സമൂഹത്തിനും വലിയൊരു നികത്താനാവാത്ത നഷ്ടം തന്നെയാണ്.അദ്ദേഹത്തിന്റെ മാതൃക പിൻപറ്റാൻ യുവാക്കൾ തയ്യാറാകാണമെന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്ത സംഘടനാ ഉപദേശക സമതി അംഗം എ പി അബ്ദുൽകാദർ പാറകട്ട പറഞ്ഞു.
ചെയർമാൻ മോണു ഹിന്ദുസ്ഥാൻ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ഹനീഫ്, അഷാഫ് മൂസ, ഹമീദ് കോസ്മോസ്, മെഹ്മൂദ് കൈകമ്പ, അഷ്റഫ് മദർ ആർട്സ്, ഷാജഹാൻ ബഹ്റൈൻ കുക്കാർ,റൈഷാദ് ഉപ്പള, നാസർ ഹിദായത്ത് നഗർ, ഹമീദ് അഭയാസ് തുടങ്ങിയവർ സംസാരിച്ചു. സിദ്ദിഖ് കൈകമ്പ സ്വാഗതവും അബു തമാം നന്ദിയും പറഞ്ഞു.