മഞ്ചേശ്വരം വോർക്കാടിയിൽ ബി.ജെ.പി ഓഫീസ് പ്രവർത്തിച്ചിരുന്ന മൂന്ന് നില കെട്ടിടം തകർന്നു വീണു
കാസര്‍ഗോഡ് : വോര്‍ക്കാടി സുങ്കതകട്ടയില്‍ കെട്ടിടം തകര്‍ന്നുവീണു.വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്. അളപായമില്ല ഒന്നും തന്നെ ഇല്ല.വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കെട്ടിടത്തിലെ കടകളും, ഓഫീസുകളും ഒഴിപ്പിച്ചിരുന്നു.വോര്‍ക്കാടി സ്വദേശി സുരേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്.
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ അമർത്തുക:
https://youtu.be/-LfaBOHnD_0
കെട്ടിടത്തിന് താഴെയുള്ള പ്രദേശത്ത് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കെട്ടിടം അപകടാവസ്ഥയിലായത്. രണ്ട് കുടുംബങ്ങള്‍ ഈ കെട്ടിട്ടത്തില്‍ താമസിക്കുന്നുണ്ടായിരുന്നു. തുന്നല്‍ക്കട, ഫര്‍ണിച്ചര്‍ ഷോപ്പ്, ബിജെപി ഓഫീസ് തുടങ്ങിയവയും കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. ആളുകളെ നേരത്തേ ഒഴിപ്പിച്ചതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി.