നാൽപതു വർഷത്തെ പ്രയത്നങ്ങൾ സാക്ഷാത്കരിച്ച ആഹ്ലാദത്തിൽ മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസന സമിതി: മലയാളം ഉത്സവം മിയാപദവിൽ; മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും

0 0
Read Time:2 Minute, 50 Second

നാൽപതു വർഷത്തെ പ്രയത്നങ്ങൾ സാക്ഷാത്കരിച്ച ആഹ്ലാദത്തിൽ മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസന സമിതി: മലയാളം ഉത്സവം മിയാപദവിൽ; മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും


കുമ്പള: നാൽപതു വർഷത്തെ പ്രയത്നങ്ങൾ സാക്ഷാത്കരിച്ച ആഹ്ലാദത്തിൽ മഞ്ചേശ്വരം താലൂക്ക് ഭരണഭാഷ വികസന സമിതി. മഞ്ചേശ്വരത്തെ മലയാളം പഠിക്കാൻ സൗകര്യമില്ലാലാത്ത സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് മാതൃഭാഷ പഠിക്കാനുള്ള അവകാശത്തിനായിരുന്നു സമിതിയുടെ പോരാട്ടം. ഒന്നാം പിണറായി സർക്കാരിന്റെ ഭരണകാലത്തു തന്നെ പഠന സൗകര്യം ഏർപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ജൂൺ മാസത്തോടെ അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവ് കൂടി ഇറക്കിയതോടെയാണ് ദൗത്യം സാക്ഷാത്കരിക്കപ്പെട്ടത്.

അഞ്ച് സ്കൂളുകൾക്ക് ഒരധ്യാപകൻ എന്ന തോതിലാണ് നിയമനം. ഇതിൽ ഏതാനും അധ്യാപകർ ചാർജെടുത്തിട്ടില്ലെങ്കിലും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉടൻ പരിഹാരമുണ്ടാവുമെന്നാണ് കരുതുന്നതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

മഞ്ചേശ്വരം താലൂക്ക്‌ ഭരണഭാഷാ വികസന സമിതി നടത്തുന്ന മലയാളം ഉത്സവം 15, 16 തീയതികളിൽ മിയാപദവി ൽ ന ട ക്കും. തുറമുഖം, മ്യൂസിയം വകുപ്പ്‌ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും.15 ന് വിളംബര ജാഥ നടക്കും.16 ന് രാവിലെ 9.30ന് ഉദ്ഘാടന സമ്മേളനം, 11.30 ന് സപ്ത ഭാഷാ സൗഹൃദസദസ്, രണ്ടു മണിക്ക് യുവജന കൂട്ടായ്മ, മൂന്നിന്‌ ഉന്നത വിജയികളെ ആദരിക്കൽ എന്നിവ നടക്കും. സ്ഥിരം സമിതി അധ്യക്ഷ റുഖിയ സി ദിഖ്‌ ഉദ്‌ഘാടനം ചെയ്യും. സൊസൈറ്റി പ്രസിഡൻറ് ഹരീഷ്ദർ ബെഅധ്യക്ഷത വഹിക്കും.നവാഗതർക്കുള്ള സമ്മാനദാനം കരീം അടുക്ക നിർവഹിക്കും. പത്രസമ്മേളനത്തിൽ പ്രസിഡൻറ് എം.കെ.അലി മാസ്റ്റർ, ജനറൽ സെക്രട്ടറി എസ്.വി നായകൻ മാസ്റ്റർ,, ട്രഷറർ അബ്ബാസ് ഓണന്ത, ബി.അബ്ദുൾ മജീദ്, അബ്ദുള്ള ഹാജി അടുക്ക, ബാവുഞ്ഞി മിയാ പദവ് ,ഹനീഫ്ബാളിയൂർ എന്നിവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!